കനത്തമഴ കാക്കി ഡാം തുറന്നു ഇന്ന് ശബരിമല തീർദ്ധാടനത്തിന് താത്കാലിക വിലക്ക്

പമ്പാ ഡാമിൽ റെഡ് അലേർട്ട് red alert പ്രഖ്യാപിച്ചു ശബരിമലയിൽ എത്തുന്ന ഭകതരുടെ സുരക്ഷാ കണക്കിലെടുത്തുകൊണ്ട് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി അറിയിക്കുന്നു.

0

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് , ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു കക്കി ഡാം തുറന്നു പമ്പാ ഡാമിൽ റെഡ് അലേർട്ട് red alert പ്രഖ്യാപിച്ചു ശബരിമലയിൽ എത്തുന്ന ഭകതരുടെ സുരക്ഷാ കണക്കിലെടുത്തുകൊണ്ട് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി അറിയിച്ചു.പമ്പാ നദിയുടെയും കക്കാട്ടാറിന്റെ തീർത്തുള്ളവർക്കും ശബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. റിസർവോയറിലെ ജലനിരപ്പ് 984.50 മീറ്റർ എത്തി ചേർന്നതിനെ തുടർന്നാണ് റെഡ് അലർട്ട് പ്രഖ്യപിച്ചത്. ആറു മണിക്കൂറിനുള്ളിൽ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആവശ്യമെങ്കിൽ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കിക്കളയുമെന്ന് ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. രാത്രി ഒമ്പത് മണിക്കാണ് കെഎസ്ഇബി സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ virtual queue മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്ശനത്തൊനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര നാളെ ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണം പത്തനം തിട്ട ജില്ലാ കളക്‌ടർ ഡോ.ദിവ്യാ എസ് അയ്യർ ഐഎഎസ്ന് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം കരയിൽ പ്രവേശിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിൽ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിളും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

You might also like

-