പെട്ടിമുടി ദുരന്തം അഞ്ചുപേർ മരിച്ചു… രാജമലയിലേക്ക് ഹെലികോപ്റ്റര്‍ ലഭ്യമാക്കണം: വ്യോമസേനയോട് മുഖ്യമന്ത്രി

പാലത്തില്‍ കൂടി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കി. ആലപ്പുഴ, തൃശൂര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് NDRF സംഘം യാത്ര തിരിച്ചു. ഇടമലക്കുടിയിലെ ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി

0

https://www.facebook.com/100301158345818/videos/639629693338939/?t=3

മൂന്നാര്‍ രാജമലപെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ അഞ്ചുമരണം. 14 രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റി. എഴുപതിലേറെപ്പേര്‍ മണ്ണിനടിയിലെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. തകര്‍ന്ന പെരിയവര പാലം ശരിയാക്കി. പാലത്തില്‍ കൂടി താല്‍ക്കാലികമായി ഗതാഗതം സാധ്യമാക്കി. ആലപ്പുഴ, തൃശൂര്‍, ഏലപ്പാറ എന്നിവിടങ്ങളില്‍ നിന്ന് NDRF സംഘം യാത്ര തിരിച്ചു. ഇടമലക്കുടിയിലെ ആദിവാസികളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. നാലു ലയങ്ങള്‍ മണ്ണിനടിയിലെന്നാണ് വിവരം. ഹെലികോപ്റ്റര്‍ ലഭ്യമാക്കണമെന്ന് വ്യോമസേനയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഇടുക്കിയിൽ കാലാവസ്ഥ മോശമായി തന്നെ തുടരുകയാണ്. ജില്ലയിൽ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.” ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും. രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി; മുഖ്യമന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.

അതേസമയം, വനംവകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിനിറിങ്ങാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ടെന്ന് മന്ത്രി കെ.രാജു പറഞ്ഞു. രാജമലയിൽ നടന്നത് വലിയ അപകടമെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി മനോരമ ന്യൂസിനോട് പറഞ്ഞു. ജനങ്ങളെ ജീവനോടെ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഐജി പറഞ്ഞു.

You might also like

-