പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു ധനസഹായത്തിൽ വിവേചനം പാടില്ല

അപകടത്തിൽ പെട്ടവർക്ക് ധനസഹായവിതരണം ചെയ്യുമ്പോൾ വിവേചനം പാടില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു കരിപ്പൂരില്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നൽകണമെന്ന് രമേശ് ചെന്നിത്തല.

0

 

മൂന്നാർ : അപകടത്തിൽ പെട്ടവർക്ക് ധനസഹായവിതരണം ചെയ്യുമ്പോൾ വിവേചനം പാടില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല പറഞ്ഞു കരിപ്പൂരില്‍ വിമാന അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയ പോലെ തന്നെ ധനസഹായം ഇടുക്കി പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍പ്പെട്ടവര്‍ക്കും നൽകണമെന്ന് രമേശ് ചെന്നിത്തല. പത്ത് ലക്ഷം ധനസഹായം കരിപ്പൂരിലെ അപകടത്തിൽപ്പെട്ടവര്‍ക്ക് മാത്രം നൽകുന്നത് വിവേചനമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സന്ദർശിക്കാത്തതിനാൽ നാട്ടുകാർക്ക് അതൃപ്തിയുണ്ടെന്നും ചെന്നിത്തല. മൂന്നാറിൽ പറഞ്ഞു .അതേസമയം ഇന്ന് രാജമലയില്‍ തെരച്ചിന്റെ മൂന്നാം ദിനമാണ്. ഇന്ന്പെ ഒരു മൃതദേഹം കുടി കണ്ടെത്തി പെട്ടിമുടിയിൽ കെട്ടിടത്തിന് മണ്ണിടിഞ്ഞാണ് പ്രദേശത്ത് 70 ത്തോളം ആളുകൾ അപകടത്തിൽപ്പെട്ടതയാണ് വിവരം പ്രദേശത്തു കനത്ത മഴ പെയ്യുന്നതു ദുരന്ത നിവാരണ പ്രവർത്തങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട് മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.തിരുവനന്തപുരത്ത് നിന്ന് കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റ് എത്തിക്കുമെന്ന് റീജീണൽ ഓഫീസർ ഷിജു കെ കെ വ്യക്തമാക്കി. ഇടുക്കിയിലെ സേനയ്ക്ക് കൂടാതെ കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്ന് പ്രത്യേക സംഘം സ്ഥലത്ത് എത്തി.

You might also like

-