പെട്ടി മുടി ദുരന്തം  15  പേരുടെ മൃതദേഹം കണ്ടെത്തി  മരണം 41  ആയി 

15 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 41ആയി പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു

0

മൂന്നാർ :പെട്ടിമുടിയിൽ   ഇന്ന് നടത്തിയ തെരച്ചിലിൽ ഇതുവരെ 15 പേരുടെ മൃദേഹങ്ങൾ കുടി കണ്ടെത്തി നാലിടങ്ങളിൽനിൽ നടത്തിയ തിരച്ചിലിൽ ലാണ് 15 പേരുടെ മൃതദേഹം കണ്ടെത്താനായത്ഇതോടെ അകെ മരണം 41ആയി പ്രദേശത്ത് തിരച്ചിൽ തുടരുന്നതായി ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ പറഞ്ഞു

ഇന്ന്പുഴയിൽ നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കണ്ടെത്താനായത് ഒഴുക്കിൽ പെട്ട മൃതദേഹങ്ങൾ മൂന്നുകിലോമീറ്റർ താഴ്ഭാഗത്തുനിന്നാണ് കണ്ടെത്തിയത് പുഴയിൽ വ്യാപകമായി തെരെച്ചിൽ നടത്തുന്നുണ്ട് ഇന്നലെമുതൽ ആളുകൾ ഒഴുക്കിൽ പെടാനുള്ള സാധ്യത കണക്കാക്കി പുഅഴയിൽ പരിശോധന ആരംഭിച്ചിരുന്നു ഡ്രോൺ ഉപയോഗിച്ച് പുഴക്കുമുകളിൽ നിരീക്ഷണ നടത്തുന്നുണ്ട്

.ദുരന്തത്തിൽ കാണാതായ 24 പേരെക്കൂടി കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു 200 ദുരന്തനിവാരണ സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡും പരിശോധന നടത്തും

You might also like

-