എട്ടാം ദിവസ്സവും ഇന്ധന വില വർധിപ്പിച്ചു എണ്ണകമ്പനികൾ

ഒരു ലിറ്റർ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് നാലു രൂപ 53 പൈസയുമാണ് വർധിപ്പിച്ചത്

0

ഡൽഹി : ജനങ്ങളുടെ മേൽ കുടുത്ത ഭാരമേല്പിച്ചു തുടര്‍ച്ചയായ എട്ടാംദിനത്തിലും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 62 പൈസയും ഡീസൽ ലിറ്ററിന് 60 പൈസയുമാണ് കൂടിയത്. ജൂണ്‍ ഏഴ് മുതല്‍ 14 വരെ എട്ടുദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് നാലു രൂപ 53 പൈസയുമാണ് വർധിപ്പിച്ചത്.

എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്. ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന കൊണ്ടുവരികയായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് പാചക വാതകത്തിന്‍റെയും വിമാന ഇന്ധനത്തിന്‍റെയും വില പുനര്‍ നിര്‍ണയിച്ചിരുന്നെങ്കിലും പെട്രോള്‍, ഡീസല്‍ വില നേരത്തെയുള്ളത് തുടരുകയായിരുന്നു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ ഇന്ധന വിലവര്‍ധനവ് അവശ്യസാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകും.

You might also like

-