പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി

രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു

0

ഡൽഹി| പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള ഉള്ള കുട്ടികളിൽ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതിയായി. ഭാരത് ബയോ ടെക്കിന്റെ കൊവാക്സിൻ കുത്തി വെക്കാൻ ആണ് ഡിസിജിഐയുടെ അനുമതി ലഭിച്ചത്. നേരത്തെ സൈഡസ് കാഡിലയുടെ ഡി എൻ എ വാക്സിൻ കുട്ടികളിൽ കുത്തി വെക്കാൻ അനുമതി ലഭിച്ചിരുന്നു.
ഇതിനിടെ ഒമൈക്രോൺ സ്‌ഥികരിച്ച
പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം, സന്ദർശനം നടത്തു.
രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യപിക്കുന്ന സാഹചര്യത്തിൽ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷൻ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദർശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികൾ സംഘം നേരിട്ടെത്തി പരിശോധിക്കും.

കൊവിഡ് ആശങ്കയ്ക്ക് ഒപ്പം ഒമിക്രോൺ ഭിതി കൂടി ഉടലെടുത്തതിനാൽ കേന്ദ്രം കൂടുതൽ നിരീക്ഷണവും പരിശോഘനയും വേണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്കെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദവസം വിശദീകരിച്ചത്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

രാജ്യത്ത് 15 മുതൽ 18 വയസ് വരെയുള്ള കൗമാരക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യാൻ അനുമതി നൽകിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കുള്ള വാക്‌സിൻ ലഭ്യമാക്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. കൊറോണ മുന്നണി പോരാളികൾക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും. രക്ഷിതാക്കളുടെ ആശങ്ക മനസ്സിലാക്കുന്നുവെന്നും ഈ സാഹചര്യത്തിലാണ് കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ പൗരന്മാർക്കും വാക്‌സിൻ ലഭ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകൾ ലഭ്യമാണ്. വാക്‌സിന്റെ കരുതൽ ശേഖരം ലഭ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു

You might also like

-