പെഗാസസ് ഫോൺ ചോര്‍ത്തൽ; പശ്ചിമ ബംഗാൾ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു

രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്

0

പെഗാസസ് ഫോൺ ചോര്‍ത്തൽ അന്വേഷിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി മദൻ ബി ലോക്കൂർ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയും സമിതിയിലുണ്ട്. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക.

 

 

You might also like

-