നാർക്കോട്ടിക് ലൗജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് പി.സി ജോർജ്.

കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ പാലാരൂപത തന്നെ ലേഖനം ഇറക്കിയിരിക്കുകയാണ്. പിതാവ് ഒരിക്കലും കള്ളം പറയില്ല. നിരവധി ചെറുപ്പക്കാരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായത്. നിരവധി കുടുംബങ്ങളാണ് നാർക്കോട്ടിക് ലൗ ജിഹാദിന്റെ ഇരകളായി തകർന്നതെന്നും പി.സി ജോർജ് പറഞ്ഞു

0

കോട്ടയം : നാർക്കോട്ടിക് ലൗജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് ജനപക്ഷം നേതാവ് പി.സി ജോർജ്. അദ്ദേഹം സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. പരാമർശത്തെ പൂർണമായി അനുകൂലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ രൂപത പറഞ്ഞകാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. അന്ന് എല്ലാവരും മുതുകത്ത് കേറി. ഇപ്പൊ തെളിഞ്ഞില്ലെ സത്യം എന്നും അദ്ദേഹം ചോദിച്ചു.

കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ പാലാരൂപത തന്നെ ലേഖനം ഇറക്കിയിരിക്കുകയാണ്. പിതാവ് ഒരിക്കലും കള്ളം പറയില്ല. നിരവധി ചെറുപ്പക്കാരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായത്. നിരവധി കുടുംബങ്ങളാണ് നാർക്കോട്ടിക് ലൗ ജിഹാദിന്റെ ഇരകളായി തകർന്നതെന്നും പി.സി ജോർജ് പറഞ്ഞു.

മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേരുകൾ വായിച്ചാൽ പലരുടേയും ബുദ്ധിപൂർവ്വമായ ആലോചനയുടെ തെളിവാണ് ഇതെല്ലാമെന്ന് വ്യക്തമാകും. കള്ളനോട്ട് പിടിക്കുന്നു സ്വർണം പിടിക്കുന്നു. ആരാണ് പ്രതികൾ. ഇത് സംഘടിത നീക്കമാണെന്ന് മനസ്സിലാക്കണം. അല്ലാതെ സമുദായത്തെ കുറ്റപ്പെടുത്തരുത്. ചില ഭീകരരുടെ വിവരക്കേടാണിത്. ഇതിനെ എതിർക്കാനും വിമർശിക്കാനും തയ്യാറാകണമെന്നും പി സി ജോർജ് വ്യക്തമാക്കി.

അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനക്ക് പിന്തുണ നൽകിയ പാലാ നിയോജകമണ്ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. സംഘടനയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് യൂത്ത് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കു’മെന്നും കുറിപ്പിൽ പറയുന്നു.

You might also like

-