ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ഇടയ ലേഖനം

റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ കർഷകർ പ്രതികരിക്കണമെന്നും ഇടയലേഖനം പറയുന്നു. പള്ളികൾ തോറും ഹെൽപ് ഡെസ്ക് രൂപീകരിച്ച് വിവര ശേഖരണം നടത്തുമെന്ന് ഇടയലേഖനത്തിൽ പറയുന്നു.

0

കോഴിക്കോട് | ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ ഇടയ ലേഖനം. താമരശേരി രൂപതയിലെ പള്ളികളിലാണ് ഇടയ ലേഖനം വായിച്ചത്. സർക്കാർ കർഷകരെ വഞ്ചിക്കുന്നുവെന്ന് വിമർശനം. റിവ്യൂ ഹർജി കർഷകരുടെ കണ്ണിൽ പൊടിയിടാൻ ആണ്. ഇതിനെതിരെ കർഷകർ പ്രതികരിക്കണമെന്നും ഇടയലേഖനം പറയുന്നു.
പള്ളികൾ തോറും ഹെൽപ് ഡെസ്ക് രൂപീകരിച്ച് വിവര ശേഖരണം നടത്തുമെന്ന് ഇടയലേഖനത്തിൽ പറയുന്നു. ഇത് സുപ്രീം കോടതിക്കും എംപവേർഡ് കമ്മിറ്റിക്കും അയച്ചു കൊടുക്കുമെന്നും താമരശേരി രൂപതയിലെ പള്ളികളിൽ വായിച്ച ഇടയലേഖനം വ്യക്തമാക്കുന്നു.

ബഫർസോൺ വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകിയെങ്കിലും കേരള സർക്കാർ കേന്ദ്ര ഉന്നതാധികാര സമിതിയെ (സിഇസി) ഇനിയും സമീപിച്ചില്ല. ഒരു കിലോമീറ്റർ  ബഫർ സോൺ വേണമെന്ന വിധിയിൽ തന്നെ സിഇസിയെ സമീപിക്കാമെന്നു സുപ്രീം കോടതി നിർദേശിച്ചതാണ്. എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും പൊതുമാർഗരേഖ സാധ്യമല്ലെന്നു വ്യക്തമാക്കി കൊണ്ടായിരുന്നു ഇത്. സിഇസിയും വനം–പരിസ്ഥിതി മന്ത്രാലയവും നൽകുന്ന ശുപാർശ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിക്കു നിവേദനം നൽകിയെങ്കിലും കേരള സർക്കാരിന്റെ ആശങ്ക വ്യക്തമാക്കി കൊണ്ടുള്ള കത്ത് സിഇസിക്ക് ഇനിയും ലഭിച്ചിട്ടില്ല. 2002ൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപംകൊണ്ടതാണ് സിഇസി.സുപ്രീം കോടതി നിർദേശിച്ച ഒരു കിലോമീറ്റർ ബഫർ സോൺ നിലവിലെ വനമേഖലയ്ക്കുള്ളിൽ തന്നെ പുനർനിർണയിക്കണമെന്നും ഇതിനായി വിശദമായ ഫീൽഡ്തല സർവേയ്ക്കു സുപ്രീം കോടതിയിൽ നിന്ന് 3 മാസത്തെ സാവകാശം നേടണമെന്നും കേരള കോൺഗ്രസ് എംപിമാരായ ജോസ് കെ.മാണിയും തോമസ് ചാഴികാടനും കേന്ദ്ര ഉന്നതാധികാര സമിതിക്കു (സിഇസി) നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

വനമേഖലയിൽ 1977 നു ശേഷം നടന്ന അനധികൃത താമസവും കയ്യേറ്റവും ഒഴിപ്പിക്കുന്ന നടപടി നയമായി സ്വീകരിച്ചുവെന്ന സംസ്ഥാന സർക്കാർ നിലപാട് കേരള കോൺഗ്രസ് തള്ളി. വനാതിർത്തിയിലും വനത്തിനുള്ളിലും കർഷകർക്കുള്ള ഭൂമി കയ്യേറിയതല്ലെന്നും പല ഭൂനിയമങ്ങളുടെ അടിസ്ഥാനത്തിൽ അനുവദിക്കപ്പെട്ടതാണെന്നും എംപിമാർ വ്യക്തമാക്കി.ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല നിർദേശിച്ചു കൊണ്ടുള്ള ജൂൺ 3 ലെ ഉത്തരവിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേരളം ഹർജി നൽകിയിട്ടുണ്ട്.

You might also like

-