മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണം രക്ഷിതാക്കളുടെ ഹർജി

നിയന്ത്രണത്തിന്റെ പേരിൽ അതിർത്തിയിൽ കുരുമുളക് സ്പ്രേ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. കൊടും തണുപ്പിൽ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവർ ബുദ്ധിമുട്ടിലാണ്

0

കൊച്ചി | യുക്രൈൻ റഷ്യൻ യുദ്ധതിനിടെ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഒരു കൂട്ടം വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ഹൈക്കോടതി അഭിഭാഷക അസോസിയേഷനുമാണ് കോടതി ഇടപെടൽ തേടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ‘ഭക്ഷണവും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായം ഉറപ്പാക്കണം. അതിർത്തിയിലേക്ക് സുരക്ഷിതമായി യാത്ര നടത്താൻ യുക്രൈൻ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം എന്നിങ്ങനെയാണ് ആവശ്യം.

യുക്രൈൻ പട്ടാളത്തിൽ നിന്ന് കടുത്ത വിവേചനമാണ് ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്നത്. നിയന്ത്രണത്തിന്റെ പേരിൽ അതിർത്തിയിൽ കുരുമുളക് സ്പ്രേ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. കൊടും തണുപ്പിൽ അവശ്യത്തിന് ഭക്ഷണം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവർ ബുദ്ധിമുട്ടിലാണ്’. അതിർത്തിയിലേക്ക് യാത്ര ചെയ്യാനുള്ള പണം കുട്ടികൾ വഹിക്കേണ്ട സ്ഥിതിയാണെന്നും ഇക്കാര്യങ്ങളിൽ ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

You might also like

-