പണിക്കൻകുടി സിന്ധു കൊലപാതകം പ്രതി ബിനോയിമായി ഇന്ന് തെളിവെടുക്കും .

ദിവസങ്ങളായി ഇവർ തമ്മിൽ മൊബൈലിൽ ചാറ്റ് ചെയ്യുന്നതുമായി ബന്ധപെട്ടു ചില തർക്കങ്ങൾ ഉണ്ടായിരുന്നു . സിന്ധുവും ബിനോയിയും ഇവർതമ്മിലുള്ള ബദ്ധത്തിന് പുറമെ മറ്റുപലരുമായി ബന്ധമുണ്ടെന്ന് പരസ്പരം സംശയിച്ചിരുന്നു

0

വെള്ളത്തൂവൽ | ഇടുക്കി | പണിക്കൻകുടിയിൽ വീട്ടമ്മയെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയുമായി വെള്ളത്തൂവൽ പോലീസ് ഇന്ന് തെളിവെടുക്കും . രാവിലെ പത്തുമണിക്കാണ് സംഭവം നടന്ന പണിക്കൻകുടിയിലെ ബിനോയിയുടെ വീട്ടിൽ ഇയാളെ എത്തിച്ചു തെളിവെടുക്കുന്നത്. ഇടുക്കി ഡി വൈ എസ് പി ഇമ്മാനുവേൽ പോൾ വെള്ളത്തൂവൽ സി ഐ കുമാർ
എന്നിവരുടെ നേതൃത്തത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുപ്പിനെത്തുക .
ഇന്നലെയാളെയാണ് കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ബിനോയി പോലീസിന്റെ പിടിയിലാവുന്നത് . പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി ഇന്നലെ കുറ്റസമ്മതിച്ചതായി പോലീസ് അറിയിച്ചു .

സംഭവുമായി ബന്ധപ്പെട്ട പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ പതിനൊന്നാം തിയതി രാത്രി സിന്ധു കൊല്ലപ്പെടുന്നത് സിന്ധുവും ബിനോയിയും കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ഒരുമിച്ച് കൊലപതാകം നടന്ന വീട്ടിലാണ് താസിച്ചുവന്നിരുന്നത് .
ദിവസങ്ങളായി ഇവർ തമ്മിൽ മൊബൈലിൽ ചാറ്റ് ചെയ്യുന്നതുമായി ബന്ധപെട്ടു ചില തർക്കങ്ങൾ ഉണ്ടായിരുന്നു . സിന്ധുവും ബിനോയിയും ഇവർതമ്മിലുള്ള ബദ്ധത്തിന് പുറമെ മറ്റുപലരുമായി ബന്ധമുണ്ടെന്ന് പരസ്പരം സംശയിച്ചിരുന്നു . ഏതു സംബന്ധിച്ച് രണ്ടു പേരും തമ്മിൽ വാക്കുതർക്കമുണ്ടായി .കൂടാതെ സിന്ധുവിന്റെ മുൻ ഭർത്താവ് സുഖമില്ലാന്നു കിടപ്പിയതിനെത്തുടർന്നു ഇയാളെ കാണാൻ സിന്ധു മുൻഭർത്താവിനെ സന്തര്ഷിച്ചിരുന്നും ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടത്തിൽ ബിനോയി സിന്ധുവിനെ അടിച്ചുവീഴ്ത്തി പിന്നീട് കഴുഞെരിച്ചു ശ്വസം മുട്ടിച്ചു ബോധമറ്റ സിന്ധുവിന്റെ നെഞ്ചിൽ ഇടിച്ചു പരിക്കേൽപ്പിച്ചു മരണം ഉറപ്പാക്കിയ ശേഷം സിന്ധുവിന്റെ വസ്ത്രങ്ങൾ ഊരിമാറ്റി മൃതദേഹത്തിന് തീ വച്ച് കത്തിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല .മൃതദേഹം പ്ലാസ്റ്റിക്ക് ഷീറ്റിൽ പൊതിഞ്ഞു മുളക് പൊടി വിതറി ഒടുവിൽ അടക്കളയിൽ കുഴിതീർത്തു അതിലിട്ടു മൂടി. പിന്നീട് അടുക്കള പൂർവ്വ സ്ഥിയിൽ പുനഃസ്ഥാപിക്കാൻ കുഴിക്കുമേൽ തീകത്തിച്ചു അടുക്കളയിൽ ചാരം വിതറി പഴയതുപോലെ ആക്കി .

സിന്ധുവിനെ കാണാനില്ലെന്ന് സിധുവിന്റെ മക്കൾ പരാതിയുമായി വെള്ളത്തൂവൽ പോലീസിൽ പരത്തി നൽകി രണ്ടു ദിവസത്തിന് ശേഷം ബിനോയുടെ സുഹൃത്തും സിന്ധുവിന്റെ സഹോദരനുമായ ബിജു കമഷിയിൽനിന്നും ബിനോയിയുടെ വീട്ടിൽ എത്തുകയും സഹോദരിയെ കാണാതായതുമായി ബദ്ധപ്പെട്ടു ബിനോയിയുമായി വാക്കുതർക്കം ഉണ്ടക്കകയും ചെയ്തു . സഹോദരി എവിടെന്നു പറഞ്ഞില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടർന്നു . രാത്രി വീടിനു സമീപമുള്ള പാറയിൽ പോയി കിടന്ന ശേഷം പിറ്റേന്ന് പുലർച്ചയെ നാട് വിട്ടു .

വീട് വിട്ട ബിനോയി താൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണും സിം കാർഡും മാറ്റി . പുതിയത് വാങ്ങി ഈ സിമിൽ നിന്നും ബിനോയി സുഹൃത്തിനെ വിളിച്ചു . പിന്നീട് ഇയാൾ താഴ് നാട്ടിലെ പൊള്ളാച്ചിയില്ലേക്ക് അവിടെനിന്നും തൃശൂരിലേക്കും പോയി . ഇതിനിടയിൽ ഇയാൾ പലതവണ എ ടി എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുകയും പുതിയ സിം കാർഡിൽ നിന്നും സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തിരുന്നു . ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാൾ പുതിയ ഫോണും സിം കാർഡും ഉപയോഗിക്കുന്നതായി പോലിസിന് വിവരം ലഭിക്കയുന്നത്.

സിന്ധുവിന്റെ മൃതദേഹം തന്റെ അടുക്കളയിൽ നിന്നും കണ്ടെത്തിയ വിവരം അറിഞ്ഞ ബിനോയി ഒളിവിൽ താമസിക്കാൻ പറ്റിയ സ്ഥലം പെരിഞ്ചാംകുട്ടിയിലുണ്ടന്ന് മനസിലാക്കി . പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാന്റേഷനിൽ വന്ന് ഒളിവിൽ താമസിക്കുകയായിരുന്നു .മൃതദേഹം
ബിനോയിയുടെ വീട്ടിൽ നിന്നും കണ്ടെത്തശേഷം , ഇയാൾ സുഹൃത്തുക്കളെ വിളിച്ച പുതിയ മൊബൈൽ നമ്പർ കേന്ദ്രികരിച്ചു പോലീസ്ക അന്വേഷണം നടത്തുകയും ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തിരുന്നു . മൂന്നാം തിയതി മുതൽ ഇയാളുടെ മൊബൈൽ പലതവണകളായി പെഞ്ചാംകുട്ടി ടവർ ലൊക്കേഷനിൽ ഉണ്ടെന്നു മനസിലാക്കിയ പോലീസ് പ്രദേശത്തു മഫ്തിയിൽ പോലീസ് പോലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു . പെരിഞ്ചകുട്ടി വനത്തിൽ പോലീസ് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാനായില്ല .ഇതിനിടെ കൈയിൽ കരുതിയ ഭക്ഷണം തീർന്നതിനെത്തുടർന്നു വനത്തിൽ നിന്നും പുഴ നീന്തി കടന്നു പെരിഞ്ചാംകുട്ടി ടൗണിൽ എത്തുമ്പോൾ സബ് ഇൻസ്‌പെക്ടർ മാരായ സി ആർ സന്തോഷ് , സജി എം പോൾ. എ എസ് ഐ സിബി എന്നിവരുടെ വലയിൽ പെടുകയായിരുന്നു . പോലീസിനെ കണ്ട പ്രതി കുതറി ഓടാൻ ശ്രമിച്ചെങ്കിലും പ്രതിയെ കിഴടക്കി സ്ഥലത്തു ക്യാമ്പ് ചെയ്തിരുന്ന വെള്ളത്തൂവൽ സി ഐ ആർ കുമാറിന്റെ നേത്രുത്തലുള്ള പോലീസും ചേർന്ന് വൈകിട്ടോടെ വെള്ളത്തൂവൽ പോലിസ് സ്റ്റേഷനിൽ എത്തിച്ചു അറസ്റ് രേഖപെടുത്തുകയായിരുന്നു

കഴിഞ്ഞ മാസം പന്ത്രണ്ടാം തിയതിയാണ് സിന്ധിവിനെ കാണാനില്ലെന്ന് കാണിച്ചു സിന്ധുവിന്റെ മക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകുന്നത് ഈമാസം മൂന്നാം തിയതിയാണ് സിന്ധുവിന്റെ മൃതദേഹം ബിനോയിയുടെ വീട്ടിൽ നിന്നും കണ്ടെടുക്കന്നത് . സിന്ധുവും ബിനോയിയും കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ഒരുമിച്ച് കൊലപതാകം നടന്ന വീട്ടിലും സിന്ധിവിന്റെ രണ്ടുമക്കൾ ബിനോയി വാടകക്ക് എടുത്തുനൽകിയ തൊട്ടടുത്തവീട്ടിലുമാണ് താമസിച്ചിരുന്നത് .ബിനോയി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് .

You might also like

-