പാലക്കാട്ട് ഇന്ന് സർവ്വകക്ഷിയോഗം ,ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് നിരോധനം

സംഘർഷത്തിന് തടയിടാൻ നിരോധനാജ്ഞക്ക് പുറമെ ഇരുചക്രവാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ വിലക്ക്. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി.

0

പാലക്കാട് | പാലക്കാട്ടെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്നുള്ള സംഘർഷം അയവുവരുത്താൻ എന്ന് മന്ത്രിയുടെ നേതൃത്തത്തിൽ സർവ്വകക്ഷിയോഗം ചേരും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് 3.30 ന്കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സംഘർഷത്തിന് തടയിടാൻ നിരോധനാജ്ഞക്ക് പുറമെ ഇരുചക്രവാഹനങ്ങളിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവരുടെ പിൻസീറ്റ് യാത്രയ്ക്ക് പാലക്കാട് ജില്ലയിൽ വിലക്ക്. ജില്ലാ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്നും കളക്ടർ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര ചെയ്യാൻ പാടുള്ളതല്ലായെന്ന് വ്യക്തമാക്കി കൊണ്ട് അഡീഷ്‌നല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത്. ഏപ്രിൽ 20ന് വൈകിട്ട് ആറു മണി വരെ വിലക്ക് തുടരുമെന്നും കളക്ടർ അറിയിച്ചു

മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇലപ്പുള്ളിയിലെ സുബൈര്‍ വധത്തിലും അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും. ജില്ലയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് ഉച്ചയോടെ ചേരും.

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് ഏറെ സഹായകമായത് സിസിടിവി ദൃശ്വങ്ങളാണ്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 6 പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള 4 പേര്‍ക്ക് പുറമേ മറ്റ് ചിലരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

You might also like

-