ചാരവൃത്തിപാകിസ്താന്‍ ഹൈക്കമ്മീഷനിലെ,പാക് ഉദ്യോഗസ്ഥർ പിടിയിൽ,24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും ഇന്ത്യ

ഐ.എസ്.ഐയ്ക്ക് വേണ്ടിയാണ് ഇവർ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചത്. രണ്ട് പേരെ പുറത്താക്കാൻ ഇന്ത്യ തിരുമാനിച്ചു. നയതന്ത്രമര്യാദകൾ ലംഘിച്ചതിനാണ് നടപടി

0

ഡല്‍ഹി: ഡല്‍ഹിയില്‍ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെ ചാരവൃത്തി നടത്തിയതിന് പിടികൂടി. പാക് ഹൈക്കമ്മീഷന്റെ വിസ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അബിദ് ഹുസൈന്‍, താഹിര്‍ ഹുസൈന്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികൂടിയത്.ഐ.എസ്.ഐയ്ക്ക് വേണ്ടിയാണ് ഇവർ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചത്. രണ്ട് പേരെ പുറത്താക്കാൻ ഇന്ത്യ തിരുമാനിച്ചു. നയതന്ത്രമര്യാദകൾ ലംഘിച്ചതിനാണ് നടപടി

ഇരുവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇരുവരും രാജ്യം വിടണമെന്നും ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരുവരേയും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും മറ്റ് ഏജന്‍സികളും ചോദ്യം ചെയ്തുവരികയാണ്. സംഭവത്തില്‍ പാകിസ്താനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ഇതിനു മുന്‍പ് 2016ലാണ് സമാനമായ സംഭവമുണ്ടായത്. അന്ന്, പ്രതിരോധവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ രേഖകള്‍ ചോര്‍ത്തിയതതിന് മെഹ്മൂദ് അഖ്തര്‍ എന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പിടികൂടിയിരുന്നു. പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശം വെച്ചതിനാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനായിരുന്ന മെഹമൂദ് അക്തറെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാള്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയിലെ അംഗമായിരുന്നെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

You might also like

-