ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചശേഷം ഇരുവരും കണ്ടുമുട്ടിയതിന്റെ ദൃശ്യം പുറത്ത്.

പാർട്ടിയുടെ താൽപര്യത്തിൽ‌നിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ‌ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജൻ പിന്നീട് പ്രതികരിച്ചു

0

കണ്ണൂർ| അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്കിടെ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഞായറാഴ്ച പാനൂരിലെ ലീ​ഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുളളയുടെ മകന്റെ കല്യാണത്തിന് എത്തിയപ്പോഴാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പി ജയരാജൻ മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ട്. പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായുളള പി ജയരാജന്റെ കൂടിക്കാഴ്ച.

പൊട്ടന്‍കണ്ടി അബ്ദുല്ലയുടെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുകയും ചെയ്തു
കണ്ണൂർ മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നാണ് പി.ജയരാജൻ പറഞ്ഞത്. പാർട്ടിയുടെ താൽപര്യത്തിൽ‌നിന്നും നാടിന്റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ‌ പാർട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വർണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും പി.ജയരാജൻ പിന്നീട് പ്രതികരിച്ചു
ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം പുറത്തുവന്നതിനു പിന്നാലെ പി.ജയരാജനെതിരെ സിപിഎം കേന്ദ്ര– സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതിപ്രവാഹം. പേരുവച്ചും വയ്ക്കാതെയുമുള്ള പരാതികളിൽ മൂന്നു കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. ഒന്ന്, പി.ജയരാജന് കണ്ണൂരിൽ ക്വട്ടേഷൻ സംഘമുണ്ട്. രണ്ട്, കണ്ണൂർ സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ട്. വടകര ലോക്സഭ മണ്ഡലത്തിൽ പി.ജയരാജൻ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ച തുക മുഴുവൻ പാർട്ടിയിലേക്ക് നൽകിയില്ല എന്നതാണു മൂന്നാമത്തെ പരാതി.

അതേസമയം ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി സ്ഥാപനത്തിന്‍റെ സിഇഒ തോമസ് ജോസഫ് രംഗത്ത്. ഇപിയുടെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്‍റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്. അതില്‍ എന്താണ് തെറ്റ്. സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതുപോലയല്ലല്ലോ ഇത്. നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. അതൊന്നും കോടികളല്ല. അത് പ്രചാരണം മാത്രമാണ്. ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്താണ്. അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല. ഇപിയുടെ മകന്‍റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ. ഇപിയുടെ മകന്‍ സ്ഥാപനത്തിന്‍റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടത്. അന്ന് ഇപി ജയരാജന്‍ മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി,

You might also like

-