ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി

അറസ്റ്റിൽ നിന്ന് കോടതി നൽകിയ സംരക്ഷണം ആഗസ്റ്റ് 23ന് അവസാനിക്കാൻ ഇരിക്കെയാണ് ഉത്തരവ്. ഹർജി തള്ളിയതിന് പിന്നാലെ ഇടക്കാല സംരക്ഷണം നീട്ടണം എന്ന് ചിദംബരം കോടതിയോട് ആവശ്യപ്പെട്ടു

0

ഐഎൻഎക്‌സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവ് പി ചിദംബരത്തിന് തിരിച്ചടി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി.അറസ്റ്റിൽ നിന്ന് കോടതി നൽകിയ സംരക്ഷണം ആഗസ്റ്റ് 23ന് അവസാനിക്കാൻ ഇരിക്കെയാണ് ഉത്തരവ്. ഹർജി തള്ളിയതിന് പിന്നാലെ ഇടക്കാല സംരക്ഷണം നീട്ടണം എന്ന് ചിദംബരം കോടതിയോട് ആവശ്യപ്പെട്ടു

യു.പി.എ സർക്കാരിൽ ധനമന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് ഐ.എൻ.എക്സ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നേടിക്കൊടുത്തെന്നാണ് പി ചിദംബരം ഉൾപ്പെടെയുള്ളവർക്കെതിരായ കണ്ടെത്തൽ.ഈ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് പി ചിദംബരം ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ജസ്റ്റിസ് സുനിൽ ഗൗറിന്റെ സിംഗിൾ ബഞ്ച് മുൻകൂർ ജാമ്യ ഹർജി തള്ളി.

മുൻകൂർ ജാമ്യം നൽകരുതെന്ന ഇഡിയുടെയും സിബിഐയുടെയും ആവശ്യ അംഗീകരിച്ചാണ് ഹർജി തള്ളിയത്. 2018 ജനുവരി മുതൽ ചിദംബരത്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയായിരുന്നു.അറസ്റ്റിൽ നിന്ന് കോടതി നൽകിയ സംരക്ഷണം ആഗസ്റ്റ് 23ന് അവസാനിക്കാൻ ഇരിക്കെയാണ് ഉത്തരവ്. ഹർജി തള്ളിയതിന് പിന്നാലെ ഇടക്കാല സംരക്ഷണം നീട്ടണമെന്ന് ഹർജി തള്ളിയ അതേ ബെഞ്ചിനോട് ചിദംബരം ആവശ്യപ്പെട്ടു.

ആവശ്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല സംരക്ഷണം നീട്ടി കിട്ടിയില്ലെങ്കിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും തള്ളാൻ ആകില്ല.മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ചിദംബരത്തിന് വിചാരണ കോടതി നടപടികളുമായി സഹകരിക്കേണ്ടി വരും. നേരത്തെ കേസിൽ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമ മന്ത്രാലയം സിബിഐക്ക് അനുമതി നൽകിയിരുന്നു

You might also like

-