അച്യുതാനന്ദനെതിരെ മാനനഷ്ട്ടക്കേസിൽ കേസിൽ ഉമ്മൻ ചാണ്ടി അനുകൂല വിധി ,പത്ത് ലക്ഷത്തിപത്തായിരം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. പത്ത് ലക്ഷത്തിപത്തായിരം രൂപ വി എസ് ഉമ്മൻ ചാണ്ടിക്ക് നൽകാനാണ് വിധി

0

തിരുവനന്തപുരം  |സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. പത്ത് ലക്ഷത്തിപത്തായിരം രൂപ വി എസ് ഉമ്മൻ ചാണ്ടിക്ക് നൽകാനാണ് വിധി. തിരുവനന്തപുരം മുനിസിപ്പൽ സബ് കോടതിയാണ് വിധി പറഞ്ഞത്.2013ലാണ് കേസിനാസ്പദമായ സംഭവം. അന്ന്, ഒരു മാദ്ധ്യമത്തിന് നൽകിയ അിമുഖത്തിലാണ് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി അതിൽ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.

ആരോപണങ്ങൾ വിവാദമായതിനെ തുടർന്ന് 2014ലാണ് വി.എസ്സിനെതിരെ ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച നോട്ടീസിൽ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്. അതിനുശേഷം കേസ് കോടതിയിൽ എത്തിയപ്പോൾ, പത്ത് ലക്ഷത്തിപത്തായിരം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

വിധി വന്നതിന് ശേഷം, നഷ്ടപരിഹാരത്തിന് പുറമെ, ഇതുവരെയുള്ള ആറ് ശതമാനം പലിശയും വി.എസ് ഉമ്മൻ ചാണ്ടിക്ക് നൽകണം. എന്നാൽ, കേസിൽ നിയമ പോരാട്ടം തുടരുമെന്ന് വി.എസ്സിന്റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അഭിഭാഷകൻ അറിയിച്ചത്. അതേസമയം, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെയും ഭയക്കേണ്ടതില്ലെന്നും, സത്യം എത്ര വൈകിയാലും ജയിക്കുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

You might also like

-