കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ളാബ് തകർന്നു ഒരാൾ മരിച്ചു

മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി കാ‍ർത്തിക്, സലീം എന്നിവരാണ് മരിച്ചത്. സലീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്

0

കോഴിക്കോ‌ട് :കല്യാൺ ഗ്രൂപ്പിന്‍റെ കോഴിക്കോടെ നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കോഴിക്കോട് പൊറ്റമ്മലിലെ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി കാ‍ർത്തിക്, സലീം എന്നിവരാണ് മരിച്ചത്. സലീമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്ന് പേരും ചികിത്സയിലാണ്.

മരിച്ച സലീമും തമിഴ്‌നാട് സ്വദേശിയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള തങ്കരാജ് (32), ഗണേഷ് (31) എന്നിവരുടെ നിലയും അതീവ ഗുരുതരമാണ്. പരിക്കേറ്റ ജീവാനന്ദം (22) എന്ന് പേരുള്ള യുവാവും ചികിത്സയിലാണ്.കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളിൽ കൂടുതലും. ഇവർ തന്നെയാണ് പരിക്കേറ്റവരെ സമീപത്ത് തന്നെയുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകൾ നീക്കം ചെയ്തു.

അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ സന്ദ‍ർശിച്ചു. സംഭവത്തിൽ കേസെടുത്തെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സമയത്ത് മരിച്ച കാ‍ർത്തിക്കടക്കം അഞ്ച് പേരാണ് ഇവിടെയുണ്ടായിരുന്നത്. അപകടമുണ്ടാകാൻ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നിൽ മഹാജൻ പറഞ്ഞു.

You might also like

-