ഡാലസ് കൗണ്ടിയില്‍ ഏട്ടാം ദിവസവും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000ത്തിന് മുകളില്‍

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,525 ആയി ഉയര്‍ന്നു, 445 മരണവും സംഭവിച്ചതായി കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

0

ഡാലസ്: ഡാലസ് കൗണ്ടിയില്‍ എട്ടുദിവസമായി ദിവസം തോറും കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1000ന് മുകളിലാണ്. ജൂലൈ 10 വെള്ളിയാഴ്ച മാത്രം ലഭ്യമായ കണക്കനുസരിച്ച് 1165 പോസിറ്റീവ് കേസ്സുകളും ഒന്‍പതു മരണവും സംഭവിച്ചതായി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ഹുയാഗ് കൗണ്ടി കമ്മിഷണര്‍മാരെ അറിയിച്ചു.
ഇതോടെ ഡാലസ് കൗണ്ടിയില്‍ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,525 ആയി ഉയര്‍ന്നു, 445 മരണവും സംഭവിച്ചതായി കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.
കോറോണ വൈറസിന്റെ വ്യാപനം വര്‍ധിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണമൊന്നുമില്ലെന്ന് ഡോ. ഫിലിപ് പറഞ്ഞു.രോഗം സ്ഥിരീകരിച്ചവരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനം തോറും വര്‍ധിച്ചുവരുന്നു.ടെക്‌സാസ് സംസ്ഥാനത്ത് സിഡിസിയുെടെ കണക്കനുസരിച്ച് ജൂലൈ 10 വരെ 230346 കേസ്സുകളാണ് കണ്ടെത്തിയിരിക്കുന്നത്.അമേരിക്കയില്‍ ആകെ 3106931 പോസ്റ്റീവ് കോവിഡ് 19 കേസ്സുകളും 132855 മരണവും ജൂലൈ 10 വരെ സംഭവിച്ചിട്ടുണ്ട്.

കോവിഡ് 19 വ്യാപനത്തിന്റെ ആദ്യ നാളുകളില്‍ ഏറ്റവും ദുരിതമായി ബാധിച്ച ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നത് പ്രതീക്ഷ നല്‍കുന്നു.

You might also like

-