ടെക്സസ്സിൽ നിന്നുള്ള കുൽക്കർണി ഉൾപ്പെടെ മൂന്നുപേർക്ക് ഒബാമയുടെ എൻഡോഴ്സ്മെന്റ്

നോർത്ത് കരോലിനയിൽ നിന്നും സ്റ്റേറ്റ് ട്രഷററായി മൽസരിക്കുന്ന റോണി ചാറ്റർജി, നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡെയ്ൽ പോൾവെല്ലുമായാണ് മൽസരിക്കുന്നത്.ഒബാമയുടെ പിന്തുണ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു

0

ഓസ്റ്റിൻ (ടെക്സസ്സ് ): അമേരിക്കൻ മുൻ പ്രസിഡന്റ് ഒബാമ ടെക്സസ്സിൽ നിന്നുള്ള ശ്രീപ്രിസ്റ്റൺ കുൽക്കർണി , നോർത് കരോലിനയിൽ റോണി ചാറ്റർജി, മയിനിൽ നിന്നും സാറാ ഗിദയോൻ എന്നിവർ ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായി മൽസരിക്കുന്ന 118 പേർക്കാണ് ആദ്യ ഘട്ടത്തിൽ എൻഡോവ്മെന്റ് നൽകിയത്.
ഇതിൽ അമേരിക്കനായ സാറാ ഗിദയോൻ മയി നിൽ നിന്നും സെനറ്റിലേക്ക് മൽസരിക്കുന്നു. ഡമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയായ സാറയുടെ എതിരാളി 1997 മുതൽ സെനറ്ററായിരിക്കുന്ന റിപ്പബ്ളിക്ക സ്ഥാനാർത്ഥി സൂസൻ കോളിൻസാണ്. സെനറ്റിലെ കരുത്തുറ്റ നേതാവാണ് സൂസൻ.നോർത്ത് കരോലിനയിൽ നിന്നും സ്റ്റേറ്റ് ട്രഷററായി മൽസരിക്കുന്ന റോണി ചാറ്റർജി, നവംബർ മൂന്നിന് നടക്കുന്ന പൊതുതിരഞ്ഞെടപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി ഡെയ്ൽ പോൾവെല്ലുമായാണ് മൽസരിക്കുന്നത്.

ടെക്സസ്സിലെ 22nd കൺ ഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും മൽസരിക്കുന്ന കുൽക്കർണി മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്.
ഒബാമയുടെ പിന്തുണ ഇന്ത്യൻ വംശജരായ സ്ഥാനാർത്ഥികൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. മയിനിൽ നിന്നും മൽസരിക്കുന്ന സാറായ്ക്ക നേരത്തെ തന്നെ പ്രസിഡന്റ് സ്ഥാർത്ഥി ജോ ബൈഡൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു

You might also like

-