കന്യാസ്ത്രീകളുടെ സമരം ഏഴാം ദിവസത്തിലേക്ക്

വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല സമീപമുണ്ടായില്ലെങ്കിലും സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്നുണ്ട്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.

0

കൊച്ചി :കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള സമരം ഏഴാം ദിവസത്തിലേക്ക്. ഒരാഴ്ചയിലേക്ക് കടക്കുമ്പോള്‍ സമരം ശക്തമാക്കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം. വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല സമീപമുണ്ടായില്ലെങ്കിലും സമരത്തിന് ജനപിന്തുണ വര്‍ധിക്കുന്നുണ്ട്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.

യുവാക്കളും സ്ത്രീ സംഘടനകളും കന്യാസ്ത്രീകള്‍ക്കൊപ്പം അണിനിരക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാന്‍ കന്യാസ്ത്രീകള്‍ ആലോചിക്കുന്നത്. നിരാഹാരമനുഷ്ഠിക്കുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കന്യാസ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സൂചന. കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരാനാണ് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ തീരുമാനം.

You might also like

-