രാജ്യവ്യപകമായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ ഐ എ ,ഇ ഡി പരിശോധന

തമിഴ്‌നാട്ടിലെ മധുര, തേനി, ഡിണ്ടിഗൽ, രാമനാഥപുരം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. നേതാവ് പ്യാസ് അഹമ്മദ്, മധുര ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ പത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തതിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്

0

തിരുവനന്തപുരം| എൻഐഎയും ഇഡിയും ചേർന്ന് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ 100 ഓളം പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ. ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തർപ്രദേശ്, കേരളം, അസം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചേർന്ന് പരിശോധന നടത്തിയത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.തീവ്രവാദ ഫണ്ടിംഗ്, ഭീകരവാദ പ്രവർത്തനങ്ങൾക്കായി പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് തിരച്ചിൽ നടക്കുന്നത്. 200 ലധികം എൻഐഎ ഉദ്യോഗസ്ഥരും പരിശോധക സംഘത്തിലെ അംഗങ്ങളുമാണ് തിരച്ചിൽ നടത്തുന്നത്. പലയിടത്തു നിന്നും നിരവധി രേഖകളും രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമിന്റെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടക്കുകയാണ്. കേരളത്തിലെ നേതാക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തമിഴ്‌നാട്ടിലെ മധുര, തേനി, ഡിണ്ടിഗൽ, രാമനാഥപുരം, കടലൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. നേതാവ് പ്യാസ് അഹമ്മദ്, മധുര ജില്ലാ സെക്രട്ടറി യാസർ അറാഫത്ത് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ പത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തതിരുന്നത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്

സംസ്ഥാനത്തും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികളുടെ പരിശോധന. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം, ഉൾപ്പെടെ സംസ്ഥാന വ്യാപകമായി 50 കേന്ദ്രങ്ങളിലാണ് എൻഐഎയും ഇഡിയും പരിശോധന നടത്തുന്നത്

ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ സമിതി അംഗം പ്രൊഫ.പി കോയ . സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്നും ദേശീയ നസറുദ്ദീൻ എളമരത്തെ വാഴക്കാട്ടെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
തൃശൂരിൽ സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, പികെ ഉസ്മാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. റെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നുറെയ്‌ഡിനെതിരെ പോപ്പുലർ ഫ്രണ്ട് നേതൃത്വം രംഗത്തുവന്നു. അർദ്ധരാത്രിയ്ക്കുശേഷമാണ് എൻഐഎ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രസ്താവനയിൽ പറഞ്ഞു.

You might also like

-