നാരകക്കാനം ചിന്നമ്മ കൊലപാതകം പ്രതി പോലീസ് പിടിയിൽ.

അയൽവാസിയായ വെട്ടിയാങ്കൽ സജിയാണ് പോലീസ് പിടിയിൽ ആയത്. തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ബുധനാഴ്ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു വെട്ടി പരിക്കേൽപ്പിച്ച ശേഷം ഗ്യാസ് തുറന്നുവിട്ട് കത്തിക്കുകയായിരുന്നു.

0

കട്ടപ്പന | നാരകക്കാനം കുമ്പിടിയമാക്കൽ ചിന്നമ്മ ആന്റണിയുടെ മരണം മോഷണത്തിനിടയിൽ ഉണ്ടായ കൊലപാതകമെന്നു സ്ഥികരിച്ചു പോലീസ്. ചിന്നമ്മയുടെ ശരീരത്തിൽ ഉണ്ടായിരുന്ന ആറ് പവൻ സ്വർണം മോഷണം പോയെന്ന് പോലീസ് സ്ഥിരികരിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് . പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
അയൽവാസിയായ വെട്ടിയാങ്കൽ സജിയാണ് (തോമസ് വർഗീസാണ്)  പോലീസ് പിടിയിൽ ആയത്.
തമിഴ്നാട്ടിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.
മോഷണ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു
വെട്ടി പരിക്കേൽപ്പിച്ച ശേഷം ഗ്യാസ് തുറന്നുവിട്ട് കത്തിക്കുകയായിരുന്നു. പോലീസ് പറഞ്ഞു
മോഷ്ടിക്കാൻ വേണ്ടി കൊലനടത്തിയ ശേഷം പ്രതി മോഷ്ടിച്ച സ്വർണ്ണം പണയ വച്ചശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു .വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി, ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചു. കമ്പത്ത് നിന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്.

കൊല്ലപ്പെട്ട ചിന്നമ്മ ആന്റണിയുടെ ശരീരത്തിൽ ആറ് പവനോളം സ്വർണ്ണം ഉണ്ടായിരുന്നത് കാണാതായതാണ് മരണം കൊലപാതകമെന്ന് പോലീസ് വിലയിരുത്താൻ കാരണം കൂടാതെ സംഭവദിവസം അലമാരയുടെ ഡ്രോ തുറന്ന നിലയിലും പേഴ്സ് നിലത്തും കിടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു . വീട്ടിലെ മുറികൾക്കുള്ളിൽ രക്തക്കറ കണ്ടതും സംശയത്തിന് ഇടയാക്കി ഇതേത്തുടർന്നാണ് . പോലിസ് അന്വേഷണം മോഷ്ടാക്കളെ തേടി ആരഭിച്ചതു. പോലിസ് നയാ എത്തി പരിശോധനനടത്തിയപ്പോൾ അയൽവാസിയായ വെട്ടിയാങ്കൽ സജിയുടെ വീട്ടിലേക്ക് നയാ ഓടിക്കയറിയിരിന്നു . എന്നാൽ സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയതിനാൽ ഇയാളെ പിടികൂടാനായിരുന്നില്ല . പിന്നീട് ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ തമിഴ്‌നാട്ടിൽ ഉണ്ടെന്നു മനസിലാക്കി കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്തത്തിലുള്ള സംഘം ഇയാളെ തമിഴ്‌നാട്ടിലെ ഒലിവു കേന്ദ്രത്തിൽ നിന്നും പിടികൂടകയിരുന്നു . ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് . ഇയാൾ പണയം വച്ച ചിന്നമ്മയുടെ ആഭരങ്ങൾ കട്ടപ്പനയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പോലീസ് കണ്ടെത്തിട്ടുണ്ട് . പ്രതിയുടെ അറസ്റ് പോലിസ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് എൻപത് ശതമാനത്തിലധികം കത്തിക്കരിഞ്ഞ നിലയിൽ അടുക്കളയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. സംഭവം നടന്ന സമയത്ത് ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനും മരുമകളും ഇവരുടെ മൂന്ന് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കൊച്ചു മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടത്. ഗ്യാസ് സിലിണ്ടർ മറിഞ്ഞ് വീണുകിടക്കുന്ന നിലയിലായിരുന്നു. അപകടമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്.

You might also like

-