നമ്പി നാരായണന് സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം നഷ്ടപരിഹാരം നല്‍കി

ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി

0

തിരുവനന്തപുരം :ഐഎസ്ആര്‍ഒ ചാരക്കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് ഒടുവില്‍ നീതി. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണ് തുക നല്‍കിയത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.

മുമ്പ് സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നല്‍കിയിരുന്നു. ഇതോടെ ചാരക്കേസിനെ തുടര്‍ന്ന് ജോലി തുടരാനാകതെ വന്ന നമ്പി നാരായണന് സര്‍ക്കാര്‍ ഒരുകോടി 90 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്.

കള്ളക്കേസില്‍ കുടുക്കിയതിന്റെ പ്രായശ്ചിത്വം ആയിട്ടാണ് തുക കൈമാറിയത്. നഷ്ടപരിഹാര തുക ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുന്‍പ് ആദ്യ ഗഡുവായി 60 ലക്ഷം നല്‍കിയിരുന്നു.സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇരയായ നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരതുക കൈമാറിയത്.

കേസില്‍ നമ്പി നാരായണനെ അനാവശ്യമായി പ്രതിചേര്‍ത്തതാണെന്നും നമ്പി നാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

You might also like

-