ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നശേഷം പ്രതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

വൈകുന്നേരം ആറോടെയാണ് സംഭവം. ജോലികഴിഞ്ഞ് ബസിറങ്ങി 150 മീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്കു നടന്നുപോകവെ വീടിന്റെ ഗേറ്റിനു സമീപം വെച്ച് രാധാകൃഷ്ണന്‍ സുധാകരന്‍ വാക്കത്തി കൊണ്ട് കഴുത്തില്‍ ആഞ്ഞുവെട്ടുകയായിരുന്നു

0

കാസര്‍ഗോഡ്: സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയശേഷം പ്രതി ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്തു. ബിഎസ്എല്‍എല്‍ കാസര്‍ഗോഡ് ഡിവിഷണല്‍ എന്‍ജിനിയര്‍ മുളിയാര്‍ മല്ലം കോട്ടൂര്‍ സ്വദേശി എം.സുധാകരനായിക് (55) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പി.രാധാകൃഷ്ണന്‍ (51) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. ജോലികഴിഞ്ഞ് ബസിറങ്ങി 150 മീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്കു നടന്നുപോകവെ വീടിന്റെ ഗേറ്റിനു സമീപം വെച്ച് രാധാകൃഷ്ണന്‍ സുധാകരന്‍ വാക്കത്തി കൊണ്ട് കഴുത്തില്‍ ആഞ്ഞുവെട്ടുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ സുധാകരനായിക് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കൊലപാതകം നടന്ന് അരമണിക്കൂറിനകം രാധാകൃഷ്ണന്‍ കുമ്പള റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുതര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഈ പ്രശ്‌നം കോടതിയിലെത്തുകയും സുധാകരന് അനുകൂലമായി വിധി വരികയും ചെയ്തു. കൂടാതെ വഴിത്തര്‍ക്കവും നിലവിലുണ്ടായിരുന്നു. എന്നാല്‍ സുധാകരനായിക്ക് വഴി വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. സുജാതയാണ് സുധാകരനായികിന്റെ ഭാര്യ. മക്കള്‍: സുഭാഷ്, സുഹാസ്. ബിന്ദുവാണ് രാധാകൃഷ്ണന്റെ ഭാര്യ.
രാധാകൃഷ്ണന്‍

You might also like

-