മുന്നാറിൽ ഭുകൈയേറ്റം ചെറുത്ത തോട്ടം തൊഴിലാളികളെ കയ്യേറ്റക്കാരെ മാരകമായി വെട്ടി പരിക്കേൽപ്പിച്ചു

ടാറ്റ കമ്പനിയുടെ പള്ളിവാസല്‍ എസ്റ്റേറ്റിൽ പ്ലംജൂഡിക്ക് റിസോർട്ടിന് സമീപം ഫെയർ വുഡ് പാലന്റേഷനിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ലോക് ഡൗണിന്റെ മറവിൽ നടന്ന കൈയേറ്റം കണ്ടെത്തിയത്

0

മൂന്നാർ : പള്ളിവാസലില്‍ ഭൂമി കൈയ്യേറ്റം ചോദ്യം ചെയ്ത തോറ്റ തൊഴിലാളികളെ കൈയേറ്റക്കാർ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു ടാറ്റ കമ്പനി പലിവാസൽ എസ്റ്റേറ്റിലെ ഫീല്‍ഡ് ഓഫീസമാരായ സെബാസ്റ്റ്യാന്‍ ജ്യോതിഭായ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.ടാറ്റ കമ്പനിയുടെ പള്ളിവാസല്‍ എസ്റ്റേറ്റിൽ പ്ലംജൂഡിക്ക് റിസോർട്ടിന് സമീപം ഫെയർ വുഡ് പാലന്റേഷനിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ലോക് ഡൗണിന്റെ മറവിൽ നടന്ന കൈയേറ്റം കണ്ടെത്തിയത് തൊഴിലാളികൾ കൈയ്യേറ്റം ചോദ്യം ചെയ്യുകയും കൈയേറ്റക്കാർ കെട്ടിയ വേലി കാലുകൾ പുഴു നീക്കുകയും ചെയ്തു ഇതിനിടയിൽ ഭൂമി കൈയേറിയ മാടസ്വാമിയും മകന്‍ രവിയും കമ്പനിതൊഴിലാളികളുമായി വാക്കേറ്റത്തിലേപ്പെട്ടു. ഇതിനിടെ രവി കൈയ്യില്‍ കരുതിയ വെട്ടുകത്തി ഉപയോഗിതച്ച് തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു എന്നും ആക്രമണത്തില്‍ ഫീല്‍ഡ് ഓഫീസര്‍മാരായ സെബാസ്റ്റ്യാന്‍,ജ്യോതിഭാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത് .

മുപ്പതോളം തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിക്കെത്തിയിരുന്നത് കൊടുവാൾ വീശി തൊഴിലാളികളെയെല്ലാം ആക്രമികള്‍ വിരട്ടിയോടിച്ചു. സെബാസ്റ്റിയന് മുഖത്തും വലതുകൈയ്ക്കുമാണ് വെട്ടേറ്റത്. ജ്യോതിഭായക്ക് കൈപത്തിക്കും ഇരു കൈയ്യിലും വെട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്നാര്‍ പോലീസ് ഇരുവരെയും കസ്റ്റടിയിലെത്തു.

You might also like

-