വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

റിസോര്‍ട്ടിന് അകത്ത് വിമത എം.എല്‍.എമാര്‍, പുറത്ത് ഡി.കെ ശിവകുമാര്‍. കര്‍ണാടക രാഷ്ട്രീയം പോലെ മുംബൈയിലെ റിസോര്‍ട്ട് പരിസരവും നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് വേദിയായത്.

0

വിമത എം.എല്‍.എമാരെ കാണാന്‍ മുംബൈയിലെത്തിയ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എം.എല്‍.എമാരെ കാണാന്‍ ആറ് മണിക്കൂറിലധികം ശിവകുമാര്‍ റിസോര്‍ട്ടിന് മുന്നില്‍ കാത്തുനിന്നു. റിസോര്‍ട്ട് പരിസരത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

റിസോര്‍ട്ടിന് അകത്ത് വിമത എം.എല്‍.എമാര്‍, പുറത്ത് ഡി.കെ ശിവകുമാര്‍. കര്‍ണാടക രാഷ്ട്രീയം പോലെ മുംബൈയിലെ റിസോര്‍ട്ട് പരിസരവും നാടകീയ രംഗങ്ങള്‍ക്കാണ് ഇന്ന് വേദിയായത്. എം.എല്‍.എമാരെ കാണാനെത്തിയ ഡികെയെ ഹോട്ടലിന് മുന്നില്‍ പൊലീസ് തടഞ്ഞു. സുരക്ഷാ ഭീഷണി ഉണ്ടെന്ന എം.എല്‍.എമാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. എന്നാല്‍ എം.എല്‍.എമാരെ കാണാതെ തിരിച്ചു പോകില്ലെന്ന നിലപാടിലായിരുന്നു ശിവകുമാര്‍. ഇതിനിടെ ജെ.ഡി.എസ് എം.എല്‍.എ നാരായണ ഗൌഡയുടെ അനുയായികള്‍ ശിവകുമാറിനെതിരെ റിസോര്‍ട്ടിന് പുറത്ത് പ്രതിഷേധിച്ചു. എന്തുവന്നാലും എം.എല്‍.എമാരെ കണ്ടേ മടങ്ങുവെന്ന് ശിവകുമാര്‍.

ഇതിനിടെ ശിവകുമാറിന്റെ റൂം ബുക്കിങ് ഹോട്ടല്‍ ക്യാന്‍സല്‍ ചെയ്തു. ഹോട്ടലിന് സമീപത്ത് രണ്ടു ദിവസത്തേക്ക് പൊലീസ് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ശിവകുമാറിനെ കാണാന്‍ താല്‍പര്യമില്ലെന്ന് കോണ്‍ഗ്രസ് വിമത എം.എല്‍.എ രമേഷ് ജര്‍ക്കിഹോളി പ്രതികരിച്ചു. ഉച്ചയോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

You might also like

-