മുല്ലപെരിയാർ മരംമുറി ഉത്തരവ്: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിക്ക് സാധ്യത

വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം വകുപ്പിലുള്ള രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര വന നിയമങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.

0

തിരുവനന്തപുരം | മുല്ലപെരിയാറിൽ തമിഴ് നാടിന് ബേബി ഡാം നിർമ്മിക്കുന്നതിന് സൗകര്യം ഒരുക്കുകയൂം ഇതിനായി 15 മരങ്ങൾ മുറിക്കാനുള്ള ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും .ബെന്നിച്ചൻ തോമസിന്റെ വാദങ്ങൾ സർക്കാർ തള്ളിയതോടെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടയേക്കുമെന്ന സൂചന സർക്കാർ വുത്തങ്ങൾ നൽകുന്നത് . വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് വനം വകുപ്പിലുള്ള രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര വന നിയമങ്ങളുടെ ലംഘനം ഉണ്ടായി എന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ.മാത്രമല്ല മുഖ്യമന്ത്രിയുടെ കിഴിലുള്ള അന്തർസംസ്ഥാന നദിജല പ്രശനത്തിൽ ജലവിഭവ സെകട്ടറിയുടെ നേത്രുത്തലുള്ള യോഗത്തിലെ തീരുമാന പ്രകാരം അനുമതി നൽകിയെന്നാണ് ബെന്നിച്ചതോമസ്സിന്റെ വിശധികാരണം എന്നാൽ ഈ വിശധികാരണം സർക്കാർ മുഖവിലക്കെടുത്തിട്ടില്ല .

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദം വേണ്ടെന്നും സുപ്രീം കോടതി അനുവാദം നൽകിയിട്ടുണ്ടെന്നുമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസും വനം മേധാവി പി.കെ. കേശവനും സർക്കാരിനെ അറിയിച്ചത്. ഇത് പൂർണമായും തള്ളിക്കൊണ്ടാണ് വിവാദ ഉത്തരവ് തുടർ നടപടികളില്ലാതെ മാറ്റിവെക്കാൻ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേന്ദ്ര വന്യജീവി ബോർഡ് എന്നിവയുടെ അനുമതിയില്ലാത്തതിനാലും വിവാദ ഉത്തരവ് ഇക്കാര്യത്തിൽ വ്യക്തത വരുത്താത്തതിനാലും തൽക്കാലം തുടർനടപടി വേണ്ട എന്നാണ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം പറയുന്നത്.

കേന്ദ്ര സർക്കാരും തമിഴ്നാട് സർക്കാരുമായുള്ള ആശയ വിനിമയം , സുപ്രിം കോടതിയിൽ നൽകിയ രേഖകൾ എന്നിവയുടെ പരിശോധന സർക്കാർ ആരംഭിച്ചു. സംസ്ഥാന താൽപര്യം അട്ടിമറിക്കപ്പെട്ടു എന്നതിലും സർക്കാരിന് ആശങ്കയുണ്ട്. പ്രതിപക്ഷം സർക്കാർ വാദങ്ങളെ സമ്പൂർണമായി ഖണ്ഡിച്ചതും തിരിച്ചടിയായി. വൈൽഡ് ലൈഫ് വാർഡനെ മാറ്റി നിറുത്തി വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കുന്നതുൾപ്പെടെ പരിഗണനയിലാണ്. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയുമാണ്.അതേസമയം യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത ജലവിഭവ വകുപ്പിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട് ജലവിഭവവകുപ്പ മന്ത്രി ഇക്കാര്യം അറിഞ്ഞിരുന്നോ എന്നകാര്യം ഇതുവരെ വ്യ്കതമായിട്ടില്ല .

You might also like

-