മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ ഉടൻ സമർപ്പിയ്ക്കണമെന്ന് തമിഴ്നാടിന് മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടെ നിർദേശം.മഴ കനത്ത് ജലനിരപ്പുയർന്നാലും അണക്കെട്ടു സുരക്ഷിതമെന്ന് ഡാം സന്ദർശേഷം സമിതി ചെയർമാൻ പറഞ്ഞു.

ജലനിരപ്പ് 142 അടിയായി ഉയർത്താനുള്ള നീക്കങ്ങൾ തമിഴ്നാടും നടത്തി വരികയാണ്

0

കുമളി :കേരളംനിരന്തരം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അണക്കെട്ടിന്റെ ഷട്ടർ ഓപ്പറേറ്റിംഗ് മാനുവൽ തമിഴ്നാട് കൈമാറാത്ത സാഹചര്യത്തിലാണ് മേൽനോട്ട സമിതി യോഗത്തിൽ കേരളം വീണ്ടും വിഷയമുന്നയിച്ചത്.മാനുവൽ ഉടൻ സമിതിയിൽ സമർപ്പിയ്ക്കണമെന്ന് ചെയർമാൻ ഗുൽഷൻ രാജ് തമിഴ്നാടിനോടാവശ്യപ്പെട്ടു.ഈ മാസം തന്നെ സമർപ്പിയ്ക്കാമെന്ന് തമിഴ്നാടും സമ്മതിച്ചു.മഴ കനത്ത് ജലനിരപ്പ് 142 അടി എത്തിയാലും അണക്കെട്ട് സുരക്ഷിതമാണെന്ന് യോഗം വിലയിരുത്തി. ആശങ്കയ്ക്ക് വകയില്ല.
നേരത്തെ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരോടൊപ്പം ചെയർമാനും സമിതി അംഗങ്ങളും അണക്കെട്ട് സന്ദർശിച്ചു.ജലനിരപ്പ് 136 അടിയുടെ സമീപത്തെത്തിയ സാഹചര്യത്തിലാണ് അടിയന്തിരമായി മേൽനോട്ട സമിതി അണക്കെട്ടു സന്ദർശിയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.കഴിഞ്ഞ നവംബറിലാണ് സമിതി അവസാനമായി അണക്കെട്ടു സന്ദർശിച്ചത്. ജലനിരപ്പ് 142 അടിയായി ഉയർത്താനുള്ള നീക്കങ്ങൾ തമിഴ്നാടും നടത്തി വരികയാണ്
ഡാമിലെ സ്പിൽവേ ഷട്ടറുകളും ബേബി ഡാമും പരിശോധനക്ക് വിധേയമാക്കി. ഡാമിൽ ചോർച്ച ഇല്ല. സ്വീപ്പേജ് വെള്ളത്തിന്റെ അളവിലും വർദ്ധനവില്ല.അതുകൊണ്ട് ആശങ്ക വേണ്ടന്ന് സമിതി വിലയിരുത്തി

You might also like

-