ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലും

ഇത് സർവ്വവ്യാപിയാണ്, മണ്ണിലും വായുവിലും ആരോഗ്യമുള്ള ആളുകളുടെ മൂക്കിലും മ്യൂക്കസിലും പോലും കാണപ്പെടുന്നു

0

തിരുവനന്തപുരം : ബ്ലാക്ക് ഫം​ഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.കൊവിഡ് വരുന്നതിന് മുൻപും ഇത്തരത്തിലൊരു ഇൻഫെക്ഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാമ്പിൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കൽ കോളജുകളിലെ ഇൻഫെക്ഷൻ ഡിസീസ് ഡിപ്പാർട്ട്മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ഹരിയാനയിൽ ബ്ലാക് ഫംഗസ് ഒരു നോട്ടിഫൈഡ് രോഗമായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി അനിൽ വിജ് അറിയിച്ചു. സർക്കാർ- സ്വകാര്യ ആശുപത്രിയിൽ രോഗിക്ക് ബ്ലാക് ഫംഗസ് കണ്ടെത്തിയാൽ സി‌എം‌ഒ ക്ക് റിപ്പോർട്ട് ചെയ്യണമെന്നും രോഗം തടയുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അനിൽ വിജ് വ്യക്തമാക്കി.

മ്യൂക്കോമൈക്കോസിസ് വളരെ അപൂർവമായ അണുബാധയാണ്. മണ്ണ്, സസ്യങ്ങൾ, വളം, ചീഞ്ഞളിഞ്ഞ പഴങ്ങൾ, പച്ചക്കറികൾ പഴയ കെട്ടിടങ്ങളിലെ നനഞ്ഞ മതിലുകൾ മുതലായവയാണ് അണുബാധയുടെ സാധാരണ ഉറവിടങ്ങൾ  മ്യൂക്കോർ പൂപ്പൽ എക്സ്പോഷർ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് സർവ്വവ്യാപിയാണ്, മണ്ണിലും വായുവിലും ആരോഗ്യമുള്ള ആളുകളുടെ മൂക്കിലും മ്യൂക്കസിലും പോലും കാണപ്പെടുന്നു,ഇത് സൈനസുകളെയും തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിക്കുന്നു, മാത്രമല്ല പ്രമേഹ രോഗികളിലും കാൻസർ രോഗികൾ എച്ച്ഐവി / എയ്ഡ്സ് ബാധിച്ച ആളുകളിലും ഗുരുതരമായി തീരും.രക്തക്കുഴലുകളിലും പരിസരങ്ങളിലും വളരുന്ന ഹൈഫകളാണ് ഈ രോഗത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്, ഇത് പ്രമേഹ രോഗികളിലോ ഗുരുതരമായ രോഗപ്രതിരോധശേഷിയില്ലാത്ത വ്യക്തികളിലോ ജീവൻ അപകടത്തിലാക്കുന്നു.

 

You might also like

-