ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടി തെല്ക്ക് നടിമാർ ഉൾപ്പെടെ 150 ലേറെ പേർ കസ്റ്റഡിയിൽ

ഹൈദരാബാദ് ബഞ്ചരാ ഹിൽസിലെ സ്വകാര്യ ഹോട്ടലിലാണ് പോലീസിന്റെ പ്രത്യേക സംഘം ഇന്ന് പുലർച്ചെ റെയ്ഡ് നടത്തിയത്. പാർട്ടി നടത്തിയ ഹോട്ടലിൽ നിന്ന് കൊക്കയ്ൻ അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തതയാണ് വിവരം. നിഹാരികയേയും രാഹുലിനേയും കൂടാതെ ആന്ധ്രാപ്രദേശ് പിഎസ്എസി ചെയർമാനും മുൻ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകൾ,ഗുണ്ടൂർ എംപി ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

0

ഹൈദരാബാദ് | ആഡംബര ഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ റെയ്ഡ്. ഉന്നതരുടെ മക്കളും ബന്ധുക്കളുമടക്കം 150 ലേറെ പേരെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ തെലുങ്കിലെ പ്രമുഖ നടിയും ബിഗ്‌ബോസ് തെലുങ്കിലെ വിജയിയും ഉണ്ടെന്നാണ് വിവരം. നടനായ നാഗബാബുവിന്റെ മകളും തെലുങ്ക് നടിയായ നിഹാരിക കൊണിഡേലയും പ്രശസ്ത പിന്നണി ഗായകനും ബിഗ്‌ബോസ് തെലുങ്ക് സീസൺ വിജയി  യുമായ രാഹുൽ സിപ്ലിഗഞ്ചും കസ്റ്റഡിയിലായെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദ് ബഞ്ചരാ ഹിൽസിലെ സ്വകാര്യ ഹോട്ടലിലാണ് പോലീസിന്റെ പ്രത്യേക സംഘം ഇന്ന് പുലർച്ചെ റെയ്ഡ് നടത്തിയത്. പാർട്ടി നടത്തിയ ഹോട്ടലിൽ നിന്ന് കൊക്കയ്ൻ അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തതയാണ് വിവരം. നിഹാരികയേയും രാഹുലിനേയും കൂടാതെ ആന്ധ്രാപ്രദേശ് പിഎസ്എസി ചെയർമാനും മുൻ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകൾ,ഗുണ്ടൂർ എംപി ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബഞ്ചറാഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടന്ന പാർട്ടിക്കിടെയാണ് പോലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലർച്ചെ 2.30-ഓടെ പോലീസ് സംഘം പബ്ലിലെത്തുമ്പോൾ 150 ലേറെ പേർ പാർട്ടിയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടെതോടെ പലരും ലഹരിമരുന്ന് അടങ്ങിയ പാക്കറ്റ് വലിച്ചെറിഞ്ഞതായാണ് വിവരം.

സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലിലെ രണ്ട് മാനേജർമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരേയും വിട്ടയക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.ഹോട്ടലിന്റെ ബാർ ലൈസൻസ് ദുരുപയോഗം ചെയ്താണ് പുലർച്ചെവരെ നീളുന്ന റേവ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചരാഹിൽസിൽ പോലീസ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.

You might also like

-