അക്രമഹർത്താൽ   നൂറിലധികം  കെ.എസ്.ആര്‍.ടി.സി ബസുകള്‍സംഘപരിവാർ  സംഘടനകൾ തകർത്തു 12 ജീവനക്കാര്‍ക്ക് പരിക്ക്

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി നൂറോളം ബസുകള്‍ ആക്രമിക്കപ്പെട്ടു. 12 ജീവനക്കാര്‍ക്കും പരിക്കേറ്റു. അക്രമ വ്യപകമായതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു.

0

ന്യൂസ് ഡെസ്ക് : ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി സംഘ്പരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബ സുകള്‍ക്ക് നേരെ വ്യാപക ആക്രമണംആഴ്ഴിച്ചുവിട്ടു   നിലക്കലില്‍ മാത്രം 13 ബസുകള്‍ ആക്രമിക്കൾ  എറിഞ്ഞു തകർത്ത്  രാവിലെ അയ്യപ്പന്മാരുമായി  എത്തിയ  ബസ്സുകളാണ്  ആക്രമിക്കപ്പെട്ടത് . സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലായി നൂറോളം ബസുകള്‍ ആക്രമിക്കപ്പെട്ടു. 12 ജീവനക്കാര്‍ക്കും പരിക്കേറ്റു. അക്രമ വ്യപകമായതോടെ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു.

നിലക്കലില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ബസുകള്‍ ആക്രമിക്കപ്പെട്ടത്. 5 ജന്‍റം ബസുകള്‍പ്പെടെ 13 ബസുകള്‍ ഇവിടെ ആക്രമിക്കപ്പെട്ടു. തിരുവനന്തപുരത്ത് രണ്ട് സ്കാനിയ അടക്കം 10 ബസ് വിവിധ സ്ഥലങ്ങളില്‍ കല്ലേറിനിരയായി. കോട്ടയത്ത് കാഞ്ഞിരം സ്കൂള്‍ ജംഗ്ഷന്‍, പത്തനംതിട്ടയില്‍ ആദിക്കാട്, മൈലപ്പുറം, ആലപ്പുഴ തകഴി, മലപ്പുറം കുറ്റിപ്പുറം, താനൂര്‍, കോഴിക്കോട് കുന്ദമംഗലം, കുണ്ടായിത്തോട് എന്നിവിടങ്ങളില്‍ കല്ലേറുണ്ടായി. ആദിക്കാട്ടും തകഴിയിലും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ട് റോഡ് തടഞ്ഞ ശേഷം മദ്യക്കുപ്പികൊണ്ട് ആക്രമിച്ചു.തിരുവനന്തപുരം തിരുമൂലപുരത്ത് രണ്ട് ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. പാലക്കാട് ഡിപ്പോക്ക് പുറത്ത പാര്‍ക്ക് ചെയ്തിരുന്ന ബസിന്റെ ടയര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മണ്ണാര്‍ക്കാട്, ഈരാട്ടുപേട്ട, അടൂര്‍ എന്നിവിടങ്ങളിലും കെ.എസ്.ആര്‍.ടി.സിക്ക് നേരെ കല്ലേറും അക്രമവും ഉണ്ടായി. പൊലീസ് സംരക്ഷണമില്ലെങ്കില്‍ ഇനി സര്‍വീസ് നടത്തേണ്ടെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി.

You might also like

-