യുവാവിനെ തല്ലിക്കൊന്നു പോലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

"യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി. ശില്പപറഞ്ഞു . പ്രതിയും ഗുണ്ടയുമായ ജോമോനെ കൂടാതെ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു"  എസ്പി പറഞ്ഞു

0

കോട്ടയം | യുവാവിനെ തല്ലിക്കൊന്നു പോലീസ് സ്റ്റേഷന് മുന്നിൽ തള്ളിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച ഷാന്റെ മൃതദേഹം ഇന്ന് സംസ്കാരിക്കും. ഒറ്റയ്ക്ക് കൊലപാതകം ചെയ്തുവെന്നാണ് അറസ്റ്റിലായ പ്രതി ജോമോൻ ആദ്യം പറഞ്ഞത്. കൊലയ്ക്കു മുൻപ് ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മർദിച്ചെന്നും ജോമോൻ മൊഴി നൽകി. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. അഞ്ച് പേർ ചേർന്നാണ് ഷാനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. ഇതിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ ഇവരെ സഹായിച്ച 13 പേരും പോലീസ് കസ്റ്റഡിയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഷാനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി അടക്കം ശേഖരിച്ചുവരുകയാണ്. സാക്ഷികളെ കൂട്ടുകാരുടേയും മൊഴികൾ ശേഖരിച്ചിട്ടുണ്ട്. കഞ്ചാവ് സംഘങ്ങൾക്കിടിയിലെ കുടിപ്പകയാണെന്നാണ് പ്രാഥമിക വിലയിരുത്തൽ . അതേസമയം ഷാന്റെ സംസ്കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മർദനത്തെ തുടർന്ന് തലയിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

“യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുൻപിൽ കൊണ്ടിട്ട സംഭവത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി. ശില്പപറഞ്ഞു . പ്രതിയും ഗുണ്ടയുമായ ജോമോനെ കൂടാതെ രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായും ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിൽ എടുത്തു”  എസ്പി പറഞ്ഞു..ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. അതിനിടെ ഷാൻ മരിച്ചത് അടിയിൽ തലയോട്ടി പൊട്ടിയല്ല എന്നും തലച്ചോറിലെ രക്തസ്രാവം മൂലമാണെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.

ശരീരത്തിന്റെ പിൻഭാഗത്തും അടിയേറ്റ നിരവധി പാടുകളുളളതായി റിപ്പോർട്ടിൽ പറയുന്നു. വിമലഗിരി സ്വദേശി ഷാൻ ബാബുവിനെയാണ് തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയി ഇട്ടത്. പുലർച്ചെ നാല് മണിയോടെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. പ്രതിയായ കെ.ടി ജോമോൻ ഗുണ്ടാലിസ്റ്റിൽ ഉളളയാളാണ്.

-

You might also like

-