പണം തട്ടാൻ മോന്‍സണ്‍ മാവുങ്കല്‍ ബാങ്ക് രേഖകൾ കൃത്രിമായി സൃഷ്ടിച്ചു

ച്ച്എസ്ബിസി ബാങ്കിന്റെ പേരില്‍ തയ്യറാക്കിയ വ്യാജ രേഖകലാണ് ഇത്തരത്തിൽ പുറത്തുവന്നിട്ടുള്ളത് . 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളിൽനിന്നും പണം തട്ടാനായിരുന്നു ഇപ്രകാരം ഇയാൾ രേഖകൾ സൃഷ്ടിച്ചത് .

0

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി ബാങ്ക് രേഖകൾ വ്യാജമായി ചമച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി .ബാങ്ക് അകൗണ്ടുകളിൽ പണം എത്തുമ്പോൾ അകൗണ്ട് ഉടമകൾക്ക് ബാങ്ക് നൽകുന്ന രേഖയാണ് ഇയാൾ കൃത്രിമമായി ചമച്ചത് . എച്ച്എസ്ബിസി ബാങ്കിന്റെ പേരില്‍ തയ്യറാക്കിയ വ്യാജ രേഖകലാണ് ഇത്തരത്തിൽ പുറത്തുവന്നിട്ടുള്ളത് . 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചു ആളുകളിൽനിന്നും പണം തട്ടാനായിരുന്നു ഇപ്രകാരം ഇയാൾ രേഖകൾ സൃഷ്ടിച്ചത് . ലണ്ടനില്‍ നിന്ന് ഇയാളുടെ ഉടമസ്ഥതയിൽ ഉള്ള കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം എന്ന് കാണിക്കുന്നതായിരുന്നു വ്യാജ രേഖ. അകൗണ്ട് ഉടമകളുടെ മൊബൈൽ ഫോണുകളിലേക്കും ഇ മൈലിലെക്കും കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ നിസ്‌ക്ഷേപിക്കുമ്പോൾ ബാങ്കുകൾ ഡിജിറ്റലായിൽ നൽകുന്ന
സന്ദേശങ്ങളുടെ പകർപ്പിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്.

മൊൻസോൺ കൃത്രിമമായി ഉണ്ടാക്കിയ ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്‍സണ്‍ നടത്തി എന്നാണ് വിവരം. എന്നാല്‍ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല. പലരും കള്ളപ്പണം ഇയാൾക്ക് കൈമാറിയതായാണ് പോലീസ് സംശയിക്കുന്നത് .പണതട്ടുന്നതിന് സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോന്‍സണ്‍ വ്യാജമായി നിര്‍മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകള്‍ മോന്‍സണിന്റെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരുകയാണ്.

അതേസമയം ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചതായി പരാതിയുവതി രംഗത്തെത്തി . ഹണിട്രാപ്പിൽ കുടുക്കുമെന്നായിരുന്നു മോൻസൻ്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതിക്കാരി പറയുന്നത്.
“നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കു”മെന്ന് മോൻസൻ പറഞ്ഞു. പെൺകുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയത്. പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചും ഭീഷണി തുടർന്നു.

പൊലീസിൽ നൽകിയ പരാതികൾ അപ്പപ്പോൾ മോൻസന് ലഭിച്ചിരുന്നുവെന്നാണ് യുവതി പറയുന്നത്. ആലുപ്പുഴയിലെ ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു മോൻസൻ്റെ ഭീഷണി. മോൻസൻ മാവുങ്കലിന്‍റെ ബിസിനസ് പങ്കാളിയാണ് ശരത്തിന്‍റെ കുടുംബം. മോൻസൻ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും പരാതിക്കാരി വെളിപ്പെടുത്തി.
ഇതിനിടെ മോന്‍സണിന്റെ കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതര്‍ ഇടപെട്ടാണെന്ന നിര്‍ണായക വിവരവും പുറത്തുവരുന്നുണ്ട്. 2019 ജൂണില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്‌സ് സ്ഥാപിച്ചതെന്നാണ് വിവരം.

You might also like

-