ഡൽഹിയിൽ ജനാതിപത്യ സർക്കാരിന്റെ അധികാരം കവർന്ന് മോദി ലഫ്. ഗവർണർക്ക് കൂടി ഭരണ ചുമതല

നിയമം പ്രാബല്ല്യത്തിൽ വന്നതോടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തിരുമങ്ങൾ കൈക്കൊള്ളാൻ ഇനി മുതൽ ലഫ്. ഗവർണറുടെ അനുമതികുടി വേണ്ടിവരും

0

ഡൽഹി : ഡൽഹിയുടെ ജനാതിപത്യ ഭരണം ആട്ടിമറിച്ച് മോദി സർക്കാർ രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഭരണം ചുമതല ലഫ്. ഗവർണർക്കുകൂടി അധികാരപ്പെടുത്തുന്ന ഗവൺമെന്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ആക്ട് 2021 ചൊവ്വാഴ്ചയാണ് നിലവിൽ വന്നു .നിയമം പ്രാബല്ല്യത്തിൽ വന്നതോടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് തിരുമങ്ങൾ കൈക്കൊള്ളാൻ ഇനി മുതൽ ലഫ്. ഗവർണറുടെ അനുമതികുടി വേണ്ടിവരും .

ഇനിമുതൽ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകൾക്കും തീരുമാനങ്ങൾക്കും ലഫ്റ്റന്റ് ഗവർണറുടെ അഭിപ്രായം തേടണം. ഡൽഹിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തി ലഫ്. ഗവർണറുടെ അധികാരങ്ങൾ വിപുലീകരിക്കാനുള്ള നിയമത്തിന് മാർച്ച് 28 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. തുടർന്ന് മാർച്ച് 15 ന് ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ല് 22 നാണ് പാസായത്.മോദിയുടെ രാജ്യഭരണത്തിന് വെല്ലുവിളിയായി കേജരിവാൾ സർക്കാർ മാറിയതോടെയാണ് രാജ്യതലസ്ഥാനത്തിന്റെ ഭരണ കൈപ്പിടിയിലാക്കാൻ ലക്ഷ്യമിട്ടാനാണ് എൻ ഡി എ സർക്കാർ പുതിയ നിയം കൊണ്ടുവന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങൾക്കെല്ലാ ഈ നിയം ബാധകമാണ്

You might also like

-