മോദി സർക്കാർ രാജ്യത്തിന് ആപത്ത് കേരളത്തെ തകർക്കാൻ ശ്രമിക്കുന്നു മുഖ്യമന്ത്രി

നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. രാജ്യത്തിൻ്റെ ഐക്യത്തിന് മങ്ങലേൽക്കും വിധമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നു.

0

തിരുവനന്തപുരം | കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. സംസ്ഥാനത്തിന് വായ്പ എടുക്കാനുള്ള നീക്കം വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നുണ്ട്. കിഫബിയെ എതിർക്കുന്നത് നാടിന് ഗുണമുണ്ടാക്കുന്നത് തടയാനാണെന്നും, വികസന സംരംഭങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് എ കെ ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

സംസ്ഥാനത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ശക്തമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് നാനാത്വം ഇല്ലാതാക്കി ഏകശിലാ രൂപത്തിലാക്കാൻ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതിന് നേതൃത്വം നൽകുന്നവർ അജണ്ട കൂടുതൽ ശക്തമായി നടപ്പാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷത സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനമാണ്. രാജ്യത്തിൻ്റെ ഐക്യത്തിന് മങ്ങലേൽക്കും വിധമുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഭരണഘടന വെല്ലുവിളിക്കപ്പെടുന്നു.ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമം നടക്കുന്നു.

ഹീനമായ ജാതിബോധം രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നു. സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഫെഡറലിസത്തിൻ്റെ കടക്കൽ കത്തിവയ്ക്കുന്ന സമീപനം കേന്ദ്രം തുടരുകയാണ്.കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നു. സംസ്ഥാനങ്ങളുടെ മേൽ വലിയ തോതിൽ കടന്നു കയറ്റം നടത്തുന്നു. ഇത് രാജ്യത്തിന്റെ ശാപമായി നില നിൽക്കുകയാണ്.
ഒരു കരാർ ഒപ്പിട്ടാൽ അത് ബാധിക്കുന്ന ജനങ്ങളുടെ കാര്യം പരിശോധിക്കണം. അങ്ങനെയൊരു പരിശോധന കേന്ദ്രം നടത്തുന്നില്ല.സംസ്ഥാനങ്ങളുടെ പരിമിതമായ അവകാശങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമം കേന്ദ്രം നടത്തുകയാണ്. സഹകരണ മേഖല കയ്യടക്കാൻ ഇപ്പോൾ കേന്ദ്രം ശ്രമം നടത്തുകയാണ്. സംസ്ഥാനത്തിൻ്റെ വികസന പ്രക്രിയകൾക്ക് കേന്ദ്രം തടസം സൃഷ്ടിക്കുന്നു.

കേന്ദ്ര വിഹിതത്തിൽ വലിയ കുറവ് വരുത്തി.വായ്പ എടുക്കാനുള്ള അവകാശം വലിയ രീതിയിൽ വെട്ടിക്കുറക്കുന്നു. പോക്കറ്റിൽ നിന്ന് ഒരു കടലാസെടുത്ത് ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞത് നാം കണ്ടതാണ്.ഭരണഘടന നൽകിയ അവകാശം പോലും ഇല്ലാതാക്കിയവർക്ക് എന്തുമാകാമെന്നതാണ്. കേന്ദ്ര വിഹിതത്തിൽ കുറവ് വരുത്തി.വായ്പ എടുക്കാനുള്ള അവകാശം വെട്ടിക്കുറക്കുന്നു.കിഫ്ബി പോലുള്ളവയിലൂടെ നാടിന് സഹായമുണ്ടാകരുതെന്ന നില സ്വീകരിക്കുന്നു.

You might also like

-