കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് എം എം മണി

മഹതി നല്ല ഒന്നാന്തരം ഭാഷയായാൻ , നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരും രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് "

0

തൊടുപുഴ  |ആർ എം പി നേതാവും എംഎല്‍എയുമായ കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവും എംഎൽഎയുമായ എം എം മണി.പറഞ്ഞു “”പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ അവരോട് മോശമായി പെരുമാറിയിട്ടില്ല. അവര്‍ രാവിലെ മുതല്‍ നിയമസഭയില്‍ ഇല്ലായിരുന്നു. വൈകുന്നേരമാണ് അവര്‍ വന്നത്. ഞാന്‍ പറയേണ്ട കാര്യങ്ങള്‍ പറയും. ആരുടെ അടുത്താണെങ്കിലും പറയും, അത് നിയമസഭയിലാണെങ്കിലും. പ്രസ്താവനയില്‍ ഉറച്ച നില്‍ക്കുന്നു. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തത്. രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിത്. അത് അവര്‍ മനസിലാക്കണം.” മഹതി നല്ല ഒന്നാന്തരം ഭാഷയായാണ് , നിയമസഭയിൽ വന്നാൽ ഇനിയും വിമർശനം കേൾക്കേണ്ടിവരും രമയെ മുൻ നിർത്തിയുള്ള യുഡിഎഫിന്‍റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത് ” സീറ്റ് ജനതാദളിന് കൊടുത്തത് കൊണ്ട് മാത്രമാണ് രമ ജയിച്ചതെന്നും എം എം മണി തൊടുപുഴയിൽ പറഞ്ഞു.
” രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എം എം മണി, എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നായിരുന്നു വാ‍ര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തിൽ പ്രതികരിച്ചത്. കെ കെ രമ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുഖ്യമന്ത്രിയെ സഭയിൽ തേജോവധം ചെയ്യുകയാണ്. ഇത്രയും നാളും ഞങ്ങളാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ അവര്‍ സഭയിലില്ലായിരുന്നു. വൈകുന്നേരം വന്ന അവര്‍ക്ക് പ്രത്യേകം പ്രതിപക്ഷം സമയം അനുവദിച്ചു. അത് പ്രതിപക്ഷം പ്രത്യേകം ചെയ്യുകയാണ്. അത് കൊണ്ടാണ് ഇക്കാര്യത്തിൽ പ്രതികരിക്കാമെന്ന് കരുതിയതെന്നാണ് മണിയുടെ വിശദീകരണം.

നിയമസഭയിൽ ആർക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. ഇന്നലത്തെ പരാമർശം സിഎം പറഞ്ഞിട്ടല്ല . എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വർഷം നാല് മാസമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും മണി ആവ‍ര്‍ത്തിച്ച് വ്യക്തമാക്കി.

You might also like

-