ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ 14 കാരി മരിച്ചു ദുരൂഹത ആരോപിച്ചു ബന്ധുക്കൾ

പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രേ. ന്യുമോണിയയാണ് മരണ കാരണം എന്നാണ് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്

0

കൊച്ചി: പിതാവിന്റെയടക്കം പീഡനത്തിനിരയായി ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ 14 കാരിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍,മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മൃതദേഹവുമായി കാക്കനാട് ചില്‍ഡ്രന്‍സ് ഹോം ഉപരോധിച്ചു. കുട്ടിയ്ക്ക് അനാരോഗ്യമുള്ള വിവരം അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.ശരീരത്തില്‍ പാടുകളുണ്ട്. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് മാറ്റിയ ശേഷം അടുത്ത ബന്ധുക്കളടക്കമാര്‍ക്കും കുട്ടിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇതിനിടയിലുണ്ടായ മരണം ദുരൂഹമാണെന്നും ബന്ധുക്കള്‍ .നേരത്ത പോസ്റ്റ്‌മോര്‍ട്ടമടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. രണ്ടു വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ കാണുന്നതിന് ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും പെണ്‍കുട്ടിയുടെ മൃതദേഹവുമായി എത്തി കാക്കാനാട് ചില്‍ഡ്രന്‍സ് ഹോം ഉപരോധിച്ചു.

അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രേ. ന്യുമോണിയയാണ് മരണ കാരണം എന്നാണ് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്നും കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എറണാകുളം കാലടി സ്വദേശിനിയായ പെണ്‍കുട്ടി സ്വകാര്യ കെയര്‍ ഹോമില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.

You might also like

-