ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്.

മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണര്‍ ഹൈദരാബാദിലേക്ക് പോയി

0

തിരുവനന്തപുരം | ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ നടക്കും. വിമർശനങ്ങൾ നടത്താനുള്ള അധികാരം ഗവർണർക്കുണ്ട്. ഗവർണർ സർക്കാരിന്റെ ഭാഗമാണല്ലോയെന്നും മന്ത്രി പറഞ്ഞു.മന്ത്രിമാർ നേരിട്ടെത്തി വിശദീകരിച്ചിട്ടും എട്ട് ബില്ലുകളിൽ തീരുമാനം എടുക്കാതെ ഗവർണര്‍ ഹൈദരാബാദിലേക്ക് പോയി. രാജ്ഭവനിലെത്തി നേരിട്ട് മന്ത്രിമാർ വിശദീകരിച്ചതോടെ വിവാദ ബില്ലുകൾ ഒഴികെയുള്ളവയിലെങ്കിലും ഗവർണറുടെ അനുമതി കിട്ടുമെന്നായിരുന്നു സർക്കാർ പ്രതീക്ഷ. എന്നാൽ അനുമതി കാത്ത് കിടക്കുന്ന എട്ട് ബില്ലിലും ഒപ്പിടാതെ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഹൈദരാബാദിലേക്ക് പോയി.

You might also like

-