ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തി

ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്

0

കൊളംബോ | ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയെന്ന് വസതിയിൽ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാർ. പണം പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ടെത്തിയ പണം സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറിയതായി ഡെയ്‍ലി മിറർ റിപ്പോർട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങളിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.17.8 ദശലക്ഷം രൂപ എണ്ണിത്തിട്ടപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്.

ശനിയാഴ്ചയാണ് ആയിരക്കണക്കിന് പ്രതിഷേധക്കാർ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മറ്റൊരു സംഘം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതി തീയിട്ടു. ഈ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ചയാണ് പ്രസിഡന്റ് രാജപക്‌സെ രാജിവെക്കണമെന്ന ആവശ്യവുമായി കൊളംബോയില്‍ സ്ഥിതിചെയ്യുന്ന പ്രസിഡന്റിന്റെ ഔദ്യോഗികവസതി സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ കയ്യേറിയത്. മാസങ്ങളായി രാജ്യംനേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധനക്ഷാമവുമാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിലേക്ക് ജനങ്ങളെ തള്ളിവിട്ടത്. പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധക്കാര്‍   ഇരമ്പിയാര്‍ക്കുകയായിരുന്നു.പ്രസിഡന്റിന്റെ വസതിയില്‍ കടന്ന പ്രതിഷേധക്കാര്‍ അവിടെയുണ്ടായിരുന്ന പിയാനോ വായിച്ച് പാട്ടുപാടുന്നതിന്റെ വീഡിയോയും പുറത്തെത്തി.
രാജപക്‌സെയുടെ ആഡംബരവാഹനങ്ങളുടേതെന്ന് കരുതുന്ന, സ്ഥിരീകരിക്കാത്ത വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ നീന്തല്‍ക്കുളത്തില്‍ ഉല്ലസിക്കുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തെത്തിയിരുന്നു.അതേസമയം, പ്രതിഷേധത്തേക്കുറിച്ച് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചതിനാല്‍ രാജപക്‌സെയെ വെള്ളിയാഴ്ച തന്നെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് എവിടെയാണെന്നതിനെ കുറിച്ച് ആർക്കും വിവരമില്ല. പ്രസിഡന്റ് ബുധനാഴ്ച രാജിവെക്കുമെന്ന് സ്പീക്കർ മഹിന്ദ യപ അഭയ്‍വർധന ശനിയാഴ്ച അർധരരാത്രിയോടെ പ്രഖ്യാപിച്ചിരുന്നു

അതേസമയം ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ നിന്ന് പ്രസിഡ‍ന്റ് ​ഗൊതബായ രജപക്സെ രാജ്യം വിട്ടോ വിട്ടില്ലേ എന്ന കാര്യത്തിൽ സംശയം. പ്രസിഡന്റ് വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചെത്തുന്നതിന് മുമ്പെ ​ഗൊതബായ അവിടെനിന്ന് വെളളിയാഴ്ച തന്നെ മാറിയിരുന്നു. പ്രതിഷേധം ശക്തമാകുമെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ​ഗൊതബായയുടെ ഈ നീക്കം. ​ഗൊതബായ രജപക്സെ നാവിക സേനയുടെ കപ്പലിൽ രാജ്യം വിട്ടെന്നും, സൈനിക ആസ്ഥാനത്ത് തുടരുകയാണെന്നുമുളള ആഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

കൊളംബോ തുറമുഖത്തെ ജീവനക്കാരനിൽ നിന്നു കിട്ടിയ വിഡിയോ പ്രസിദ്ധീകരിച്ച ന്യൂസ്ഫസ്റ്റ് എന്ന ശ്രീലങ്കൻ മാധ്യമം ലങ്കൻ നാവികസേനയുടെ ഗജബാഹു എന്ന കപ്പലിൽ പേരുവെളിപ്പെടുത്താത്ത വിഐപികൾ പുറപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊളംബോയിലെ ബന്ദാരനായക വിമാനത്താവളത്തിലേക്കു വിഐപി വാഹനങ്ങൾ പോകുന്നതിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. സ്യൂട്ട്കെയ്സുകൾ കപ്പലിലേക്ക് കയറ്റുന്ന വീഡിയോകളും പുറത്ത് വന്നിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ ഓഫീസും ശ്രീലങ്കൻ സൈന്യവും അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുക മാത്രമാണു ചെയ്തതെന്നു പറയുന്നു. ​ഗൊതബായ രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കാൻ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തയ്യാറായിട്ടില്ല. കപ്പൽ മാർ​ഗമോ വിമാന മാർ​ഗമോ ​ഗൊതബായ രജപക്സെ രാജ്യം വിട്ടിരിക്കാമെന്ന പ്രതീതി സൃഷ്ട്ടിച്ച് ഏതെങ്കിലും സൈനീക കേന്ദ്രത്തിൽ തുടരുന്നുണ്ടാകാം എന്നും സംശയമുയരുന്നുണ്ട്.

You might also like

-