ഇടക്കാല തെരഞ്ഞെടുപ്പ്: ഗ്യാസ് വില നിയന്ത്രിക്കാന്‍ 15 മില്യന്‍ ബാരല്‍ വിട്ടുനല്‍കുമെന്ന് ബൈഡന്‍

മാര്‍ച്ച് മാസം ഫെഡറല്‍ റിസര്‍വില്‍ നിന്നും 180 മില്യണ്‍ ബാരല്‍ ഓയിലാണ് മാര്‍ക്കറ്റിലെത്തിച്ചത്. ഇതേസമയം, ഫെഡറല്‍ റിസര്‍വില്‍ ഉണ്ടായിരുന്ന 400 മില്യന്‍ ബാരല്‍ ഓയിലാണ്. പുറത്തുനിന്നും കൂടുതല്‍ ബാരല്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനും ബൈഡന്‍ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

0

വാഷിങ്ടന്‍ ഡിസി | ഇടക്കാല തെരഞ്ഞെടുപ്പില്‍ എങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തന്ത്രങ്ങളുടെ ഭാഗമായി കുതിച്ചുയരുന്ന ഗ്യാസ് വിലയില്‍ പൊറുതിമുട്ടി കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ നീക്കം. ഫെഡറല്‍ പെട്രോളിയം റിസര്‍വില്‍ നിന്നും ഡിസംബറില്‍ 15 മില്യണ്‍ ബാരല്‍ നല്‍കുമെന്ന് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ച് മാസം ഫെഡറല്‍ റിസര്‍വില്‍ നിന്നും 180 മില്യണ്‍ ബാരല്‍ ഓയിലാണ് മാര്‍ക്കറ്റിലെത്തിച്ചത്. ഇതേസമയം, ഫെഡറല്‍ റിസര്‍വില്‍ ഉണ്ടായിരുന്ന 400 മില്യന്‍ ബാരല്‍ ഓയിലാണ്. പുറത്തുനിന്നും കൂടുതല്‍ ബാരല്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനും ബൈഡന്‍ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പു ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ജീവന്‍ മരണ പോരാട്ടമാണ്. സെനറ്റില്‍ ഭൂരിപക്ഷം ഇല്ലാത്ത പാര്‍ട്ടിക്ക് കൂടുതല്‍ നിയമനിര്‍മാണം നടത്തുന്നതിന് കൂടുതല്‍ സെനറ്റ് സീറ്റുകള്‍ പിടിച്ചെടുത്തേ മതിയാകൂ. ബൈഡന്റെ പ്രശസ്തി ദിനംതോറും കുറഞ്ഞുവരുന്നതു പാര്‍ട്ടിക്ക് തലവേദനയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിതള്ളുന്നതിനും ഗര്‍ഭഛിദ്രത്തിനു അമേരിക്കയില്‍ ഉടനീളം നിയമ പ്രാബല്യം നല്‍കുന്നതിനും ബൈഡന്‍ ഭരണം തീരുമാനമെടുത്തിട്ടുള്ളത് ഗുണം ചെയ്യുമെന്നാണ് ഭരണപക്ഷം പ്രതീക്ഷിക്കുന്നത്. പക്ഷേ, തെരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു അനുകൂലമാണെന്നതാണ് ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പേടിസ്വപ്നമായിരിക്കുന്നത്.

You might also like

-