കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു; മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ ശിവസേനയുടെ തിരക്കിട്ട നീക്കം

സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും ബിജെപി പിൻവാങ്ങിയതോടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ശിവസേന എൻഡിഎ വിട്ടു . മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു

0

മുംബൈ: സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും ബിജെപി പിൻവാങ്ങിയതോടെ മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ശിവസേന എൻഡിഎ വിട്ടു . മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു. മഹാരാഷ്ട്രയിൽ എൻ സി പി ശിവസേന സഖ്യത്തിൽ സർക്കാർ രൂപീകരണത്തിന് എൻഡിഎ ബന്ധം ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രിസഭയിൽനിന്ന് പിൻമാറണമെന്നും എൻസിപി, ശിവസേനയോട് ആവശ്യപ്പെട്ടിരുന്നു.മോദി മന്ത്രിസഭയിൽ ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എന്‍റർപ്രൈസസ് വകുപ്പ് മന്ത്രിയായിരുന്ന അരവിന്ദ് സാവന്ത്. കാൽ നൂറ്റാണ്ട് നീണ്ട ബിജെപി ബന്ധം പൂർണമായി ഉപേക്ഷിച്ചു മന്ത്രി സഭയിൽ നിന്നും രാജിവച്ചു
മഹാരാഷ്ട്രയിൽ ശിവസേനയെ സർക്കാർ രൂപീകരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണ് ആദ്യം സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത്. എന്നാൽ സഖ്യകക്ഷിയായിരുന്ന ശിവസേനയുമായി മുഖ്യമന്ത്രിപദം സംബന്ധിച്ച് ധാരണയിൽ എത്താൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. 288 അംഗങ്ങളുള്ള നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 105ഉം ശിവസേനയ്ക്ക് 56 അംഗങ്ങളുമാണുള്ളത്. മന്ത്രി സഭ രൂപീകരണത്തിൽ കോൺഗ്രസ്സുകൂടി നയാ വ്യക്തമാക്കിയാൽ മഹാരാഷ്ട്രയിലെ യഥാർത്ഥ രാഷ്ട്രീയ ചിത്രം ഇനി വ്യകതമാകു

You might also like

-