ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരക്രമണം സ്ഥിഗതികൾ വിലയിരുത്താൻ (ഐബി) യോഗം

ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റണമെന്ന നിർദേശം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

0

ശ്രീനഗര്‍: ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ  കുറിച്ച് ഇന്ന് ചേരുന്ന രഹസ്യാന്വേഷണ വിഭാഗം (ഐബി) യോഗം ചർച്ച ചെയ്യും. രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സ്റ്റേഷനിലേക്കോ സൈനിക ക്യാമ്പിലേക്കോ മാറ്റണമെന്ന നിർദേശം നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകൾ വ്യാജമാണെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. എന്നാൽ ഉത്തരവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പലയിടങ്ങളിലും തൊഴിലാളികളെ പൊലീസ് ഉദ്യോഗസ്ഥർ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ 2 ബിഹാർ സ്വദേശികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെ ആളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജമ്മു കശ്മീർ ലെഫ്റ്റ് ഗവർണറുമായി സംസാരിച്ചു. അതേസമയം, പൂഞ്ചിൽ ഭീകരർക്കായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്

അതേസമയം അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാക് ഭീകരരുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പാക് ചാരസംഘടനയായ ഐഎസ്‌ഐയും, അൽഖ്വായ്ദ ഭീകരരും ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന വിവരം.അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഭീകരാക്രമണം നടത്താൻ അൽഖ്വായ്ദ ഭീകരർ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം യുവാവിനെ ഒരുസംഘം ആളുകൾ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഭീകരരുടെ ആഹ്വാനം എന്നും പോലീസ് പറഞ്ഞു.

ഭീകരാക്രമണ സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ആരാധനാലയങ്ങൾക്ക് മുൻപിലും പൊതു സ്ഥലങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. സൈനിക മേഖലകളിൽ സുരക്ഷ ശക്തമാക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകണമെന്നാണ് സംസ്ഥാന പോലീസ് മേധാവി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ ഉള്ളത്

You might also like

-