അമ്മ,  അമ്മയുടെ സൽപ്പേരിന്  കളങ്കം : എം സി  ജോസഫൈൻ

അഭിനയ പ്രതിഭയായ മോഹൻ ലാൽ അമ്മയുടെ തലപ്പത്തേക്കു വലതുകാൽ വച്ച് കടന്നു വന്ന്  ആദ്യമെടുത്ത തീരുമാനം ദീലീപിനെ തിരിച്ചെടു.

0

തിരുവനതപുരം :ആക്രമിക്കപ്പെട്ട  നടിയുടെ  അനുഭവം കാണിക്കാതെ  ആരോപണ വിധേയൻ വേണ്ടി  അകസ്സേര ഒരുക്കലാണ്  ‘അമ്മ നേതൃത്വം  സ്വീകരിക്കുന്നതെന്ന്  എം സി   കുറ്റ പെടുത്തി സംഘടനക്ക് നേതൃത്വം കൊടുക്കുന്ന മോഹൻലാലിനും ഇടതുപക്ഷ എം എൽ എ മാരായ താരങ്ങൾക്കും എതിരെ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം സി ജോസഫൈൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു . മോഹൻലാലിനെ പോലുള്ള ഒരു വ്യക്തിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നു  ജോസഫൈൻ പറഞ്ഞു. ഇടതുപക്ഷ എം എൽ എ മാർ അമ്മ എടുത്ത തീരുമാനത്തിനെതിരെ കുറച്ചു കൂടി അവധാനതയോടെ പെരുമാറേണ്ടിയിരുന്നു. ഇതിൽ ഇടതു പക്ഷവും വലതു പക്ഷവും ഇല്ല. കെ ബി ഗണേഷ് കുമാറും മുകേഷും അമ്മയുടെ തീരുമാനത്തോട് യോജിക്കുന്നതിനെ അവർ വിമർശിച്ചു.

അഭിനയ പ്രതിഭയായ മോഹൻ ലാൽ അമ്മയുടെ തലപ്പത്തേക്കു വലതുകാൽ വച്ച് കടന്നു വന്ന്  ആദ്യമെടുത്ത തീരുമാനം ദീലീപിനെ തിരിച്ചെടു. അദ്ദേഹം മൗനം വെടിയണം. പ്രതിഷേധിച്ചു രാജി വച്ച വനിതാ താരങ്ങളോട് അനുനയപൂർവം സംസാരിക്കാൻ മോഹൻലാൽ സന്നദ്ധനാകണം. ദിലീപിനെ തിരിച്ചെടുത്തത് അപലപനീയമാണെന്നും ഇത് സമൂഹത്തിലെ സ്ത്രീകളോടുള്ള സമീപനത്തിന്റെ പ്രശാന്തമാണെന്നും അവർ പറഞ്ഞു.

You might also like

-