മോദിഭരണത്തിന് തകിതുമായി മസ്ദൂർ കിസാൻ സംഘർഷ് റാലി ‘കർഷക വിരുദ്ധ നയങ്ങൾ മാറ്റിയില്ലെങ്കിൽ മോദി സർക്കാരിനെ മാറ്റും’

താക്കീതുമായി മസ്ദൂർ കിസാൻ സംഘർഷ് റാലി മെച്ചപ്പെട്ട വേതനവ്യവസ്ഥ, ന്യായമായ താങ്ങുവില, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ 15 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

0

 

ഡൽഹി : കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഒരു ലക്ഷത്തോളം കർഷകരാണ് ഡൽഹി രാംലീല മൈതാനിയിൽ നിന്നും പാർലമെൻറിൽ മുന്നിലേക്ക് പ്രതിഷേധ മാർച്ച് ആയി എത്തിയത്. സർക്കാരിന്‍റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾ മാറ്റിയില്ലെങ്കിൽ മോദി സർക്കാരിനെ മാറ്റും എന്ന മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധ മാർച്ച്.കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ എത്തിയ ഒരു ലക്ഷത്തിലധികം കർഷകരും തൊഴിലാളികളും എട്ടരയോടെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ നിന്നും പ്രതിഷേധ മാർച്ചായി പാർലമെന്റിന് മുന്നിലേക്ക് നീങ്ങി. കേരത്തിൽ നിന്നുള്ള 10,000ൽ അധികം പേരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മാർച്ച് രാം ലീല മൈതാനത്ത് നിന്നും പ്രധാന റോഡിലേക്ക് കടന്നതോടെ ഡൽഹി നഗര ഗതാഗതം സ്തംഭിച്ചു.

12 മണിയോടെ പാർലമെൻറ് സ്ട്രീറ്റിൽ എത്തിയ പ്രതിഷേധ മാർച്ചിനെ സിഐടിയു നേതാക്കളായ തപസ് സെൻ, കെ ഹേമലത, കിസാൻ സഭ നേതാക്കളായ ഹനൻ മുള്ള, അശോക് ദവാലെ, കർഷക തൊഴിലാളി യൂണിയൻ നേതാവ് വിജയ രാഘവൻ തുടങ്ങിയവർ അഭിസംബോധന ചെയ്തുമെച്ചപ്പെട്ട വേതനവ്യവസ്ഥ, ന്യായമായ താങ്ങുവില, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ 15 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കർഷക-തൊഴിലാളി പ്രശ്നങ്ങൾ ഉന്നയിച്ച് പ്രക്ഷോഭ പരമ്പരകൾ സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

You might also like

-