ട്രംപിനെകുറിച്ച് മേരി ട്രംപ് എഴുതിയ പുസ്തകം വിറ്റഴിച്ചതിൽ റിക്കാർഡ്

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി എല്‍ ട്രംപ് എഴുതിയ പുസ്‍തകം ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേള്‍ഡ്‍സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍ (Too Much and Never Enough: How My Family Created the World’s Most Dangerous Man) ചൊവ്വാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത് ആദ്യദിവസം തന്നെ 950,000 കോപ്പികളാണ് വിറ്റത്. പ്രീ സെയില്‍, ഈ ബുക്സ്, ഓഡിയോ ബുക് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണിത്.

0

ന്യൂയോർക് :അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കുറിച്ച് ട്രംപിന്റെ ജേഷ്ഠ സഹോദരന്റെ മകൾ മേരി ട്രംപ് എഴുതിയ പുസ്‍തകം പ്രസിദ്ധീകരിച്ചതിന്റെ ആദ്യ ദിനങ്ങളിൽ ഏകദേശം പത്തുലക്ഷത്തോളം കോപ്പികൾ വിറ്റഴിച്ചു. ആമസോണിലെ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തിൽ പുസ്തകം ഇടംപിടിച്ചു
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ മേരി എല്‍ ട്രംപ് എഴുതിയ പുസ്‍തകം ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേള്‍ഡ്‍സ് മോസ്റ്റ് ഡേഞ്ചറസ് മാന്‍ (Too Much and Never Enough: How My Family Created the World’s Most Dangerous Man) ചൊവ്വാഴ്‍ചയാണ് പ്രസിദ്ധീകരിച്ചത് ആദ്യദിവസം തന്നെ 950,000 കോപ്പികളാണ് വിറ്റത്. പ്രീ സെയില്‍, ഈ ബുക്സ്, ഓഡിയോ ബുക് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണിത്.

ട്രംപ് വംശീയവാദിയാണെന്നും പ്രസിഡണ്ട് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും തുടങ്ങിയ വാദങ്ങളുയര്‍ത്തുന്ന പുസ്‍തകമാണിത്. അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്‍റെ മകളായ മേരി എല്‍ ട്രംപ് എഴുതിയ പുസ്‍തകം നേരത്തെ തന്നെ വന്‍ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ട്രംപും ഒരു സഹോദരനും പുസ്‍തകം പുറത്തിറങ്ങുന്നത് തടയാന്‍ ആവുന്നതും ശ്രമിക്കുകയും ചെയ്‍തിരുന്നു.

പുസ്‍തകത്തിന്‍റെ പ്രസിദ്ധീകരണം തടയാൻ ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് നേരത്തെ ഒരു കോടതി ഉത്തരവ് നേടിയിരുന്നു. എന്നാല്‍, പുസ്‍തകത്തിന്‍റെ പ്രസിദ്ധീകരണത്തിനുള്ള വിലക്ക് പിന്നീട് റദ്ദാക്കി. വിലക്ക് നീക്കിയതിന് തൊട്ടുപിന്നാലെയാണ് പുസ്‍തകം ഇറങ്ങിയതെന്ന് പ്രസാധകരായ സൈമൺ ആന്‍ഡ് ഷൂസ്റ്റർ വ്യാഴാഴ്ച പറഞ്ഞു. പ്രസാധകരെ സംബന്ധിച്ചിടത്തോളം റെക്കോര്‍ഡ് വില്‍പനയാണ് പുസ്‍തകത്തിന്‍റെ കാര്യത്തിലുണ്ടായിരിക്കുന്നത്.

You might also like

-