ചന്ദനമോഷണം പുറത്തു പറഞ്ഞു; യുവതിയെ ബന്ധു വെടിവച്ചു കൊന്നു

രാത്രി ഏകദേശം 9 മണിയോടു കൂടിയാണ് വെടിവയ്പ്പ് ഉണ്ടായത്.ചന്ദ്രികയുടെ സഹോദരി പുത്രൻ ചാപ്ലി (22 വയസ്സ്) യാണ് വെടിവച്ചത്.പ്രതിയെ ഗ്രാമവാസികൾ പിടികൂടി കെട്ടിയിട്ടു

0

മറയൂർ : ഇടുക്കി മറയൂരില്‍ യുവതിയെ ബന്ധു വെടിവച്ചുകൊന്നു.മറയൂരിൽ നിന്നും 4 കിലോമീറ്റർ അകലെ പാലപ്പെട്ടിക്കുടിയിലാണ് സംഭവം
പാള ട്ടിക്കുടിയില്‍ ചന്ദ്രിക (34) ആണ് മരിച്ചത്. സഹോദരിയുടെ മകനാണ് വെടിവച്ചത്. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തുപറഞ്ഞതാണ് കൃത്യത്തിനു കാരണം. ഇന്നലെ രാത്രി ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടാകുകയും സഹോദരിയുടെ മകൻ നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്.രാത്രി ഏകദേശം 9 മണിയോടു കൂടിയാണ് വെടിവയ്പ്പ് ഉണ്ടായത്.ചന്ദ്രികയുടെ സഹോദരി പുത്രൻ ചാപ്ലി (22 വയസ്സ്) യാണ് വെടിവച്ചത്.പ്രതിയെ ഗ്രാമവാസികൾ പിടികൂടി കെട്ടിയിട്ടു പോലീസിനെ വിവരം അറിയിച്ചു.പാളപ്പെട്ടി കുടിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കേപ്പ കൃഷി ചെയ്യുന്ന സ്ഥലത്ത് വച്ചാണ് സംഭവം

ചന്ദനത്തടി മുറിച്ചു കടത്തിയ കേസിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറയുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.