” തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ല തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായി ഇരിക്കരുത് ” ജോസഫ് കല്ലറങ്ങാട്ട്

തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായി ഇരിക്കരുതെന്നും ഉറച്ച് നിൽക്കേണ്ടപ്പോൾ സത്യവിരുദ്ധമായ വിട്ടുവീഴ്‌ച്ചയ്‌ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നത് മാത്സര്യത്തിന്റെ അഭാവമല്ല

0

പാലാ: നാർകോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാടിലുറച്ച് പാലാ ബിഷപ്പ് . മതേതര വഴിയിലൂടെ വർഗീയ കേരളത്തിലേക്ക് നാം എത്തിപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നു പാലാ ബിഷപ്പ് പറഞ്ഞു സമൂഹത്തിലെ . തിന്മകൾക്കെതിരെ കൈകോർത്തൽ മത മൈത്രി തകരില്ലെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് വ്യക്തമാക്കി.ഗാന്ധി ജയന്തിയുടെ പശ്ചാതലത്തിൽ ദീപികയിൽ ലെഴുതിയ ലേഖനത്തിലാണ് ജോസഫ് കല്ലറങ്ങാട്ട് നിലപാട് വ്യക്തമാക്കിയത്. തുറന്നു പറയേണ്ടപ്പോൾ നിശ്ശബ്ദനായിരിക്കരുതെന്നും തിന്മകൾക്കെതിരെ കൈകോർത്താൽ മതമൈത്രി തകരില്ലെന്നും പാലാ ബിഷപ്പിന്റെ ലേഖനത്തിലുണ്ട് .

തുറന്നു പറയേണ്ടപ്പോൾ നിശബ്ദനായി ഇരിക്കരുതെന്നും ഉറച്ച് നിൽക്കേണ്ടപ്പോൾ സത്യവിരുദ്ധമായ വിട്ടുവീഴ്‌ച്ചയ്‌ക്ക് സന്നദ്ധനാകരുതെന്നും ഗാന്ധിജി പഠിപ്പിക്കുന്നു. സമാധാനമെന്നത് മാത്സര്യത്തിന്റെ അഭാവമല്ല. മതേതരത്വത്തിന്റേയും പുരോഗമന ചിന്തയുടേയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെ കാർന്നു തിന്നുന്ന തിന്മകളെ കുറിച്ച് സംസാരിക്കാൻ പാടില്ലെന്നാണ് അവരുടെ വാദമെന്നും ബിഷപ്പ് കുറിച്ചു.തെറ്റുകൾക്കെതിരെ സംസാരിക്കാത്തവർ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. സ്വന്തം മതത്തെ കുറിച്ച് സംസാരിക്കുന്നതല്ല സെക്കുലറിസം. മതസമൂഹവും സെക്കുലറിസവും ഒന്നിച്ച് ജീവിക്കാൻ പഠിക്കണം. ഇവിടെയാണ് ഇന്ത്യൻ സെക്കുലറിസം ലോകത്തിന് തന്നെ മാതൃകയാകുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നാണ് ഭാരതത്തിന്റെ മതേതരത്വം അഥവാ സെക്കുലറിസമെന്നും ബിഷപ്പ് പറഞ്ഞു

പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർകോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന വലിയ വിവാദമായിരുന്നു.

You might also like

-