കോവിഡ് പ്രതിസന്ധിക്കിടെ മൊറട്ടോറിയം മറികടന്ന് കൊച്ചിയിൽ മണപ്പുറം ഫൈനാൻസിന്റെ സി സി പിടുത്തം ,പ്രതിക്ഷേധിച്ച് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

പതിനാലു ലക്ഷം വായ്‌പ്പാ എടുത്ത വകയിൽ രണ്ടര ലക്ഷം മാത്രം തിരിച്ചടവ് നിൽക്കേ വെറും രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങായതിനെത്തുടർന്നാണ് ജപതിതിരിച്ചടവ് നിൽക്കേ വെറും രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങായതിനെത്തുടർന്നാണ് ജപതി

0

കൊച്ചി: കോവിഡ് പ്രതിസന്ധി മൂലം വൻ തകർച്ചയിലായ ടൂറിസ്റ്റ് ബസുടമകൾക്കെതിരെ സ്വകര്യ പണമിടപാട് സ്ഥാപനങ്ങളുടെ ജപ്തി നടപടി . എറണാകുളം കലൂരിൽ ഗതാഗത വകുപ്പിന്റെ ജി ഫോം ക്യാരേജ്ജ്ജിൽ പാർക്ക് ചെയ്തിരുന്ന  റെഡ് സ്പാരോ  കമ്പനിയുടെ ടുറിസ്റ്റ് ബസ്സ്‌ ഗുണ്ടാസംഘങ്ങളുമായി എത്തിയ മണപ്പുറം ഫിനാൻസ് കമ്പനി ജപ്തി ചെയ്തു, കോവിഡ് അതിഅതിസങ്കിർണമായി പടർന്നുപിടിച്ചതിനെത്തുടർന്നു കണ്ടൈൻമെൻറ് സോണായി പ്രഖ്യപിച്ചിട്ടുള്ള പ്രദേശത്താണ് കോവിഡ് മാർഗ്ഗ നിർദേശങ്ങൾ മറികടന്നു മണപ്പുറം ഫിൻസ് ഒരു സംഘം ഗുണ്ടകളുടെ പിൻബലത്തിൽ ടുറിസ്റ്റ് ബസ്സ്‌ സി സി ചെയ്തു കണ്ടുകെട്ടിയതെന്ന് . കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു

കോവിഡ് വ്യപനത്തെത്തുടർന്നു മുഴുവൻ വായ്പ്പകൾക്കും റിസേർവ് ബാങ്കും കേന്ദ്ര സംസ്ഥാന സർക്കാരുകളും മൊറട്ടോറിയം പ്രഖ്യപിച്ചിരുന്നു.മൊറട്ടോറിയം കാലയളവിൽ കടബാധ്യതകളിൽ യാതൊരു വിധ ജപ്തി നടപടികളും പാടില്ലെന്നിരിക്കെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ നടപടി .

പതിനാലു ലക്ഷം വായ്‌പ്പാ എടുത്ത വകയിൽ രണ്ടര ലക്ഷം മാത്രം തിരിച്ചടവ് നിൽക്കേ വെറും രണ്ടുമാസത്തെ തിരിച്ചടവ് മുടങ്ങായതിനെത്തുടർന്നാണ് ജപതി . കോവിഡ്ക വ്യാനത്തെത്തുടർന്നു സര്വിസുകൾ ഇല്ലാത്തതിനാൽ നികുതി ഇളവ് ലഭിക്കുന്നതിനായി കലൂർ സ്റ്റേഡിയത്തിനു സമീപം ജി ഫോം ചെയ്തു പേർക്ക ചെയ്തിരുന്ന വാഹനമാണ് ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് സി സി ചെയ്തത് . ജൂൺ ,ജൂലൈ മാസത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയ വാഹനം ഗുണ്ടകളെ ഉപയോഗിച്ച് കടത്തി കൊണ്ട് പോയത്

സർവ്വീസ് നിലച്ചപ്പോൾ ഗതാഗത വകുപ്പിന് ഫോം ജി നൽകികൈമാറിയ വാഹനം ആർ ടി ഒ വകുപ്പിൻ്റെ അനുമതി ഇല്ലാതെയാണ് സ്വകാര്യ ബ്ലൈഡ് കമ്പനി പിടിച്ചെടുത്ത് കടത്തി കൊണ്ട് പോയത്. കലൂർ സ്റ്റേഡിയത്തിന് സമീപത്ത് നിന്ന് അപ്രത്യക്ഷമായ ടൂറിസ്റ്റ് ബസ് കളവ് പോയതാണെന്ന് വിചാരിച്ച് ഉടമ വെള്ളിയാഴ്ച്ച പൊലീസിൽ പരാതി നൽകിയിരുന്നു .

എന്നാൽ പിന്നീട് ഉടമ തുളസിദാസ്‌  നടത്തിയ അന്വേഷണത്തിലാണ് നാടാകെ പ്രതിസന്ധിയിൽ നിലക്കുന്ന സമയത്ത് ബ്ലൈഡ് കമ്പനി നടത്തി അതിക്രമം ശ്രദ്ധയിൽ പെട്ടത് .എറണാകുളം ജില്ലയിൽ ഈ കമ്പനിയിൽ നിന്നും വായ്പ എടുത്തവരുടെ വീടുകളിൽ പുലർച്ചെ ഗുണ്ടകൾ ആയുധങ്ങളുമായി എത്തി ഭീഷണി പെടുത്തിയ സoഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബസ്സുടമകൾ പറഞ്ഞു

സര്ക്കാര് പ്രഘ്യാപിച്ച മൊറട്ടോറിയം കാലവധി നിലനിൽക്കെ രണ്ടു മാസത്തെ സി സി മുടങ്ങായപ്പോഴേക്കും ബസ്സ്‌ ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുത്ത നടപടിയിൽ പ്രതിക്ഷേധിച്ചതു ടുറിസ്റ്റ് ബസുടമകളുടെ സംഘടനാ മണപ്പുറം ഫിനാസിന്റെ കല്ലൂർ ഓഫീസിൽ ഉപരോധ സമരം നടത്തി ,വാഹനത്തിൻ്റെ വായ്പ രേഖകളും കുടിശിഖനോട്ടിസും, വാഹനം പിടിക്കുന്നതിന് അനുവാദം വാങ്ങിയതിൻ്റെ രേഖകളും ആവശ്യപ്പെട്ടെങ്കിലും മാനേജർ നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് നടന്ന ചർച്ചയിൽ തിങ്കളാഴ്ച്ച രേഖകൾ നൽകാമെന്ന ഉറപ്പ് നൽകി .ടുറിസം ബസ്സ്‌ സർവ്വീസ് മേഖല കനത്ത പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത്‌ ബ്ലൈഡ് കമ്പനിനടത്തിയ മനുഷത്വരഹിതമായി ഗുണ്ടകളെ ഉപയോഗിച്ച് നടത്തിയഅതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ സര്ക്കാരിനോട് ആവശ്യപ്പെട്ടു ഇത്തരം പ്രവർത്തികൾ തുടരാനാണ് കമ്പനിയുടെ തീരുമാനമെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് സി സി ഒ എ സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ അറിയിച്ചു.പുലർച്ചെ വീട്ടിൽ എത്തി ഗുണ്ടകളെ കൊണ്ടുള്ള ഭീഷണി തുടർന്നാൽ കമ്പനി ജീവനകാരുടെ ഭവനങ്ങളിൽ പുലർക്കാലം അസോസിയേഷൻ ഭാരവാകുകൾ ജില്ലയിലെ വാഹന ഉടമകളുടെ നേതൃത്തത്തിൽ സന്ദർശനം നടത്തുമെന്നും സി സി ഒ എ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അനൂപ് അശോകൻ പറഞ്ഞു.സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അനൂപ് അശോകൻ, ട്രഷറർ ജിജോ അഗസ്റ്റിൻ , വൈസ് പ്രസിഡൻ്റ്ബിപിൻ ,ജോയിൻ്റ് സെക്രട്ടറി വർഗീസ് ട്രൂ വേ എന്നിവരുടെ നേതൃത്വത്തി ഉപരോധ സമരം.

You might also like

-