കാട്ടാന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലക്കെതിരെ സംഘപരിവാര്‍ നടത്തുന്നത് വര്‍ഗീയ പ്രചാരണം

കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു. ചിലർ മുൻവിധിയോടെ വർഗീയത ഇതിലേക്കു വലിച്ചിഴയ്ക്കാൻ നോക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

0

തിരുവനന്തപുരം: സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയുടെ പേരില്‍ സംഘപരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.സംഭവത്തില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്രമന്ത്രിമാർ ഉൾപെടുന്നവരാണ് ഇത്തരത്തിൽ വർഗ്ഗിയ പ്രചാരണം നടത്തുന്നു ,ആനയുടെ മരണത്തിലേക്ക് ചിലര്‍ മതത്തേയും വലിച്ചിഴയ്ക്കുന്നു. ദേശീയതലത്തില്‍ ഉയര്‍ന്ന പ്രതിഷേധം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടേയും ആശങ്കകൾ വെറുതെയാകില്ലെന്നു ഒരുപാട് പേർ ഇതു സംബന്ധിച്ച് സർക്കാരിനെ സമീപിച്ചു.വിദ്വേഷ പ്രചാരണം അഴിച്ചുവിടാൻ ചിലർ ഈ ദുരന്തം ഉപയോഗിച്ചതിൽ ഖേദമുണ്ട്.

കൃത്യമല്ലാത്ത വിവരണങ്ങളും പകുതി സത്യങ്ങളും അടിസ്ഥാനമാക്കിയുള്ള നുണകൾ സത്യത്തെ ഇല്ലാതാക്കാൻ ഉപയോഗിച്ചു. ചിലർ മുൻവിധിയോടെ വർഗീയത ഇതിലേക്കു വലിച്ചിഴയ്ക്കാൻ നോക്കിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ മൂന്നു പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.”അനീതിക്കെതിരെ എന്നും നിലകൊണ്ടവരാണ് കേരള സമൂഹം. നിങ്ങള്‍ പറയുന്നതില്‍ സത്യത്തിന്റെ ചെറിയ കണിക പോലുമുണ്ടെങ്കില്‍ ആ അനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇവിടെയുള്ളവര്‍ക്കറിയാം. എല്ലാ അനീതികള്‍ക്കുമെതിരെ പോരാടുന്ന ജനതയാകാം നമുക്ക്. എന്നും, എപ്പോഴും.”

പൊലീസും വനം വകുപ്പും സംയുക്തമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കും. ജില്ലാ പൊലീസ് മേധാവിയും ഡിഎഫ്ഒയും ഇന്ന് അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കുറ്റവാളികളെ കണ്ടെത്തി, നീതി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും .മുഖ്യമന്ത്രി പറഞ്ഞു

You might also like

-