എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

0

തിരുവനന്തപുരം :സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വ്വീസില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തേക്കും. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയം കൂടുതല്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലുമുണ്ട്.

സ്വപ്നയും സരിത്തുമായി ശിവശങ്കര്‍ ഫോണില്‍ സംസാരിച്ചത് ഗൌരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്ത് വന്നത് സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടില്‍ ആക്കിയിട്ടുമുണ്ട്.ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ ലഭ്യമാക്കി അടിയന്തിര നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ മുഴുവനായി ബാധിക്കുന്ന വിഷയത്തില്‍ അടിയന്തിരമായി നടപടി വേണമെന്നാവശ്യം മുന്നണിക്കുള്ളിലും ഉണ്ട്.ഇന്നലെ വൈകീട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ്, ശിവശങ്കറിനെ വീട്ടില്‍ തിരിച്ചെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചത്.

You might also like

-